മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും മലയാളികൾക്ക് ആഘോഷമായാണ് മാറ്റാറുള്ളത്. ചീരുവിന്റെ മരണം മേഘനയെ വല്ലാതെ തളർത്തുകയായിരുന്നു. മലയാള പ്രേക്ഷക ഹൃദയങ്ങളിൽ അത്രയേറെ പ്രിയങ്കരമായ രണ്ടു താര ദമ്പതിമാരായിരുന്നു മേഘനയും , ചീരുവും. ഒത്തിരി നാളുകൾക്കു ശേഷം മനോഹരമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന മേഘ്നയുടെ പുതിയ പോസ്റ്റ് വൈറൽ ആവുകയാണ്.
ആരാധകരുടെ കണ്ണ് നിറയ്ക്കുന്നതാണ് ഈ ഒരു പോസ്റ്റ്.അനുജൻ ധ്രുവ സർജയും സിനിമയിൽ വളരെയേറെ ശ്രദ്ധേയമാണ്… റയാനെ എടുത്തുനിൽക്കുന്ന ചിത്രമാണ് മേഘന പങ്കു വച്ചിരിക്കുന്നത്. ” എന്റെ രണ്ടു വാവകൾ.. എന്റെ സ്വന്തം കുഞ്ഞുങ്ങൾ” എന്ന അടിക്കുറിപ്പാണ് താരം കുറിച്ചിരിക്കുന്നത്. സ്വന്തം കുഞ്ഞനിയനെ പോലെയാണ് ചിരഞ്ജീവിയുടെ സഹോദരനെ മേഘന നോക്കുന്നത് എന്ന് വളരെ ഒരുപാട് കാലങ്ങൾക്കു മുമ്പ് തന്നെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയാറുണ്ട്.
ചീരുവിന്‍റെ മരണത്തിനുശേഷം എല്ലാ കാര്യങ്ങൾക്കും മേഘ്നയുടെ കൂടെ തുണയായും താങ്ങായും നിന്നത് അനുജൻ തന്നെയായിരുന്നു.അതുകൊണ്ട് തന്നെ അനുജനും ചേച്ചിയും തമ്മിലുള്ള സ്നേഹബന്ധത്തെ കുറിച്ച് മലയാളികൾക്ക് ഉൾപ്പെടെ മറ്റ് എല്ലാവർക്കും അറിയാവുന്നതാണ്. വീണ്ടും തെളിയിക്കുകയാണ് താരം ഈ ചിത്രം പങ്കുവെച്ചുകൊണ്ട്. ചീരുവിന്‍റെയും മേഘ്നയുടെയും മകൻ റയാനെ ചുംബനം നൽകുകയാണ് ചീരുവിന്റെ സഹോദരൻ ധ്രുവ സർജ.
നിരവധി ആരാധകർക്ക് വളരെയേറെ സന്തോഷം ഉണ്ടാക്കുന്ന ഒരു ചിത്രം തന്നെയാണ് എന്ന് കുറിചിരിക്കുന്നത്. ആരാധകർക്ക് അത്രയേറെ ആഗ്രഹമാണ് റയാനെ ഒന്ന് കാണുവാൻ പ്രഷക ഹൃദയങ്ങൾക്ക് . സോഷ്യൽ മീഡിയയിൽ ധ്രുവ സർജ തന്നെയാണ് ചിത്രം ആദ്യം പങ്കുവെച്ചത്. ഈ പോസ്റ്റാണ് മേഘ്ന തന്റെ പോസ്റ്റ് ആക്കി മാറ്റിയിരിക്കുന്നത്. നിരവധി ആരാധകരുടെ മനസ്സിൽ സന്തോഷം ഉണ്ടാക്കുന്ന ചിത്രം തന്നെയാണ് ഇത്. എന്നിങ്ങന്നെ അനേകം കമന്റുകളാണ് ചിത്രത്തിന് താഴെ കുറിച്ചു കൊണ്ടിരിക്കുന്നത്.