നിരവധി പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് മുട്ട. പുഴുങ്ങിയ മുട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും എന്ന് വേണം പറയാൻ. പുഴുങ്ങിയ മുട്ടയുടെ തോട് നമ്മൾ കളയുന്നതാണ് പതിവ്. എന്നാൽ മുട്ടയുടെ തോടു കൊണ്ടുള്ള ചില ഗുണങ്ങളും ഉപയോഗങ്ങളും ഈ വീഡിയോയിലൂടെ നമുക്ക് അറിയാം. മുട്ടയുടെ തോടുകൾ ശേഖരിച്ച് നന്നായി കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കുക.
നന്നായി ഉണങ്ങിയതിനു ശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. അങ്ങനെ പൊടിച്ചു കിട്ടുന്ന മുട്ടയുടെ തോട് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിക്കാം. മുട്ടത്തോടിൽ ധാരാളമായി കാൽസ്യവും ധാതുക്കളും അടങ്ങിയിരിക്കുന്നു മണ്ണിനെ സമ്പുഷ്ടമാക്കുന്നതിന് ഏറ്റവും ഉത്തമമാണ്. മണ്ണിൽ കുമ്മായം ചേർക്കുന്നതിന്റെ അത്രയധികം ഫലം തന്നെ ഇതു മൂലവും കിട്ടുന്നു.
മണ്ണിൻറെ അസിഡിറ്റി കുറയ്ക്കുന്നതിന് മുട്ടത്തോട് ഉപയോഗിക്കാവുന്നതാണ്. ചെടികളിലും പച്ചക്കറി കൃഷിയിലും മുട്ടത്തോട് ഉപയോഗിക്കുമ്പോൾ അവയെ ബാധിക്കുന്ന ചിലതരം പ്രാണികളെ തുരുത്തുവാൻ സഹായകമാകും. പച്ചക്കറി കൃഷിക്ക് ഏറ്റവും ഉത്തമമാണ് മുട്ടത്തോട് പൊടികൾ. ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ കൂടുതൽ കായ്കൾ ഉണ്ടാവുന്നതിന് നല്ലതാകുന്നു. മുട്ടത്തോടിന്റെ പൊടി കോഴി നായ തുടങ്ങിയ വളർത്തു മൃഗങ്ങളുടെ ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നത്.
അവയ്ക്ക് പോഷകങ്ങൾ ലഭിക്കാൻ സഹായകമാകും. ഉണക്കി പൊടിച്ച മുട്ടത്തോട് പാത്രങ്ങൾ കഴുകുവാൻ ഉപയോഗിക്കാവുന്നതാണ് ഇത് പാത്രങ്ങളിലെ അഴുക്കിളക്കുകയും നല്ല തിളക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിച്ചെടുക്കുമ്പോൾ ജാറിൻറെ ബ്ലീഡിന്റെ മൂർച്ച വർദ്ധിക്കുന്നു. വാഷ്ബേസിനിലും സിംഗിലും അടിഞ്ഞുകൂടിയിരിക്കുന്ന കറകൾ അകറ്റുന്നതിന് മുട്ടത്തോടിന്റെ പൊടി കൊണ്ട് ഉരച്ചാൽ മതിയാകും. കൂടുതൽ ഉപയോഗങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.