ഈ പച്ചക്കറികൾ തണലിൽ വളർത്തിയെടുക്കാം, ചില എളുപ്പ വഴികൾ…

പച്ചക്കറി കൃഷി ചെയ്യുവാൻ ഒരുപാട് സ്ഥലം വേണമെന്നില്ല. ചെറിയ സ്ഥലത്തും ഒരുപാട് പച്ചക്കറികൾ കൃഷി ചെയ്യുവാൻ സാധിക്കും. മര തണലിൽ, കാനലിൽ, വീടിൻറെ സൺസൈഡിന്റെ അടിയിൽ എന്നിങ്ങനെ പല ഭാഗങ്ങളിലും പച്ചക്കറി കൃഷി ചെയ്യുവാൻ സാധിക്കും. വളരെ ഈസിയായി നമുക്ക് കൃഷി ചെയ്യാവുന്ന ചില പച്ചക്കറികൾ ഉണ്ട് അവ തണലിൽ വെച്ച് പിടിപ്പിച്ചാലും മതിയാകും.

അത്തരത്തിലുള്ള പച്ചക്കറികൾ ഏതെല്ലാമാണെന്ന് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം. പലരുടെയും വീട്ടിൽ കൃഷി ചെയ്യുവാൻ ഒരുപാട് സ്ഥലമുണ്ടാവണമെന്നില്ല അതുപോലെതന്നെ കാനലിൽ എന്ത് കൃഷി ചെയ്യണമെന്നും അറിയാത്തവർ ഒരുപാടുണ്ട്. അവർക്കെല്ലാം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണിത്. വെള്ളരി, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവയെല്ലാം വാഴ തളത്തിൽ കൃഷി ചെയ്യാവുന്നതാണ്.

അതുപോലെതന്നെ സൺസൈഡിന്റെ താഴെയും അത് കൃഷി ചെയ്തു പടർത്താൻ സാധിക്കും. വെള്ളരി കൃഷി ചെയ്യുന്നതിന് ആദ്യം അതിൻറെ വിത്തുകൾ എടുത്ത് ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് വെള്ളത്തിൽ ഇട്ട് കുതിർത്ത് എടുക്കുക. സൺസൈറ്റിന്റെ താഴെയാണ് കൃഷി ചെയ്യുന്നതെങ്കിൽ അത് ഒരു കയർ കെട്ടി മുകളിലേക്ക് പടർത്തി കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ അതിൽ ധാരാളം വെള്ളരിക്ക ഉണ്ടാകും.

ഇതിന് വളരുവാൻ ധാരാളം സൂര്യപ്രകാശം വേണമെന്നില്ല മരത്തിൻറെ ഇടയിലും തെങ്ങിൻതടത്തിൽ മെല്ലാം ഈസിയായി തന്നെ വെള്ളരിക്ക കൃഷി ചെയ്ത് എടുക്കുവാൻ സാധിക്കും. കുമ്പളങ്ങയും ഇതുപോലെതന്നെ മരത്തണലിൽ ഈസിയായി കൃഷി ചെയ്യാവുന്നതാണ്. ഇതുകൂടാതെ തണലിൽ കൃഷി ചെയ്യുന്ന മറ്റു ചെടികളാണ് മുതിരയും ചെറുപയറും. ഇവ വെള്ളത്തിൽ കുതിർത്ത് പാകിയാൽ തന്നെ നല്ലവണ്ണം മുളച്ചു വരും. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണൂ.