ചർമ്മത്തിൽ കാണപ്പെടുന്ന ഈ മാറ്റം കരൾ രോഗത്തിന്റെ ലക്ഷണം ആകാം, സൂക്ഷിക്കുക…

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ അഥവാ ലിവർ. നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഈ അവയവത്തെ ശരീരത്തിൻറെ രാസ പരീക്ഷണശാല എന്നാണ് വിളിക്കുന്നത്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നതും കരളിലാണ്.

പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും ഇവിടെ നടക്കുന്നു. കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനും ഉള്ള കഴിവ് കരളിനുണ്ട് അതുകൊണ്ടുതന്നെയാണ് മറ്റ് അവയവങ്ങളിൽ നിന്ന് കരൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതിനുള്ള കാരണം. തെറ്റായ ജീവിതശൈലിയാണ് നിരവധി കരൾ രോഗങ്ങൾക്കുള്ള പ്രധാന കാരണം.

ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല.അതുകൊണ്ടുതന്നെ പല കരൾ രോഗങ്ങളും വളരെ വൈകിയാണ് നിർണയിക്കപ്പെടുന്നത് ഇത് കരളിൻറെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിൻറെ പ്രവർത്തനത്തിൽ ഏതെങ്കിലും രീതിയിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ശരീരത്തിൽ ചില സൂചനകൾ കാണപ്പെടുന്നു. ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിച്ചാൽ രോഗം ഭേദമാക്കാൻ സാധിക്കുന്നു.

ക്ഷീണം, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, വയറുവേദന, കാലുകളിലും കണങ്കാലുകളിലും ഉണ്ടാകുന്ന വീക്കം, മഞ്ഞപ്പിത്തം, വയറുവേദന, വയറു വീർക്കൽ, ഇരുണ്ട ചർമം, ഇരുണ്ട മൂത്രം, വിളറിയ മലം, മാനസിക ആശയകുഴപ്പം തുടങ്ങിയവയെ എല്ലാമാണ് കരൾ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ. കരൾ രോഗത്തിൻറെ വികസിത ഘട്ടങ്ങളിൽ തലച്ചോറിനെ ബാധിക്കുകയും ആന്തരിക രക്തസ്രാവം തുടങ്ങിയ അധിക ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇവയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.