മലബന്ധം നേരിടുന്നവർ ഇതൊന്നു ചെയ്തു നോക്കൂ ഉടനടി ആശ്വാസം കിട്ടും…

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇതു പരിഹരിക്കുന്നതിന് സ്വയ ചികിത്സ തേടുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ അതിനുള്ള കാരണം മനസ്സിലാക്കി വേണം ചികിത്സ കണ്ടെത്തുവാൻ. യഥാർത്ഥത്തിൽ മലം വരണ്ടു പോവുകയും മലവിസർജനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുമ്പോഴാണ് മലബന്ധം അനുഭവപ്പെടുന്നത്. തെറ്റായ ജീവിത രീതിയാണ് പലപ്പോഴും ഈ രോഗാവസ്ഥയുടെ കാരണങ്ങളിൽപ്പെടുന്നത്.

അനാരോഗ്യകരമായ ഭക്ഷണരീതിയിലൂടെ ദഹനം സുഗമമായി നടക്കാതെ വരുന്നു.എണ്ണയും മസാലകളും അമിതമായി കഴിക്കുന്നവരിലും, കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തവരിലും, ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുകയും ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാവാം. ചില ആളുകൾക്ക് ഇത് വളരെ സാധാരണമായ ഒരു പ്രശ്നമാണ് എന്നാൽ മറ്റ് ചിലർക്ക് ഇത് ചില രോഗങ്ങളുടെ ലക്ഷണമാണ്.

ഭക്ഷണത്തിലെ നാരുകളുടെ കുറവ് മലബന്ധത്തിന് കാരണമാകും. നാരുകൾ അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം ഒഴിവാക്കുവാൻ സഹായകമാകും. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കൂടുതലായി കഴിക്കുമ്പോൾ മലം വരണ്ടതാകുകയും ഈ പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു. നിർജലീകരണം സംഭവിക്കുമ്പോഴും ഈ പ്രശ്നം ഉണ്ടാകാം. ചില രോഗങ്ങളുടെ സൂചനയായും മലബന്ധം കണ്ടുവരുന്നുണ്ട്.

തവിട് കളയാത്ത ഭക്ഷണം, നട്സ്, പൾസസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതു മലബന്ധത്തെ അകറ്റാൻ ഗുണം ചെയ്യും. ദിവസവും കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കേണ്ടതുണ്ട്. വയറിന് ആയാസം ഉണ്ടാക്കുന്ന രീതിയിലെ വ്യായാമവും യോഗയും എല്ലാം മലബന്ധം പൂർണ്ണമായും അകറ്റുന്നതിന് സഹായകമാകും. പിരിമുറുക്കവും മാനസികമായി സമ്മർദ്ദം നേരിടുകയും ചെയ്യുമ്പോൾ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.