ഹൈദവ വിശ്വാസ പ്രകാരം ഏറ്റവും പവിത്രമായി കണക്കാക്കുന്ന ഒരു ഔഷധസസ്യമാണ് തുളസി. ദൈവീകത്വം നിറഞ്ഞ ഈ സസ്യം ഇല്ലാത്ത വീടുകൾ വളരെ അപൂർവ്വമായിരിക്കും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചെടി കൂടിയാണ് തുളസി. എന്നാൽ തുളസിയുടെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. നിരവധി രോഗങ്ങൾക്കുള്ള മരുന്നായി തുളസിച്ചെടി ഉപയോഗിക്കാവുന്നതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിബയോട്ടിക് ഗുണങ്ങൾ ചുമ, ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസമേകാൻ ഏറ്റവും ഉത്തമം തന്നെ. വെറും വയറ്റിൽ തുളസി ഇലകൾ ചവയ്ക്കുന്നത് ജലദോഷം തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസമാകും. തുളസിയുടെ വേദനസംഹാരി ഗുണം തലവേദന മാറുന്നതിന് ഏറ്റവും ഉത്തമമാണ്. അലർജികൾ, സൈനസൈറ്റിസ്, മൈഗ്രേൻ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് തുളസിയില നല്ലൊരു പരിഹാരമാണ്.
തുളസിയിലയുടെ നീര് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും. പ്രാണി കടിച്ചാൽ തുളസിയുടെ നീര് പുരട്ടുന്നത് വിഷത്തെ ഇല്ലാതാക്കാൻ സഹായിക്കും. കുടിക്കുന്ന വെള്ളത്തിൽ അല്പം തുളസി ഇട്ടാൽ തൊണ്ടവേദന വേഗത്തിൽ മാറിക്കിട്ടും. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിനു അല്പം തുളസി നീരും നാരങ്ങാനീരും ചേർത്ത് പുരട്ടിയാൽ മതിയാവും.
മുഖക്കുരു വേഗത്തിൽ മാറുന്നതിന് തുളസി ഇലകൾ ഉപയോഗിക്കാവുന്നതാണ്. തുളസി ഇലയുടെ ശുദ്ധീകരണ ഗുണങ്ങൾ മുഖക്കുരുവും കറുത്ത പാടുകളും അകറ്റുന്നതിന് സഹായകമാകും. തുളസി പച്ചക്ക് കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കാനും ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനും വളരെ നല്ലതാണ്. ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് സമ്മർദ്ദം. ആയുർവേദ പ്രകാരം സമ്മർദ്ദം കുറയ്ക്കാൻ ഇലകൾ ഉപയോഗിക്കാം. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക