നമ്മളെല്ലാവരും ജീവിതത്തിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വസ്തുവാണ് സ്വർണം. ചിലർക്ക് അത് ധാരാളമായി ഉണ്ടാവും ചിലർക്ക് കുറച്ചു മാത്രം ഉണ്ടാവും എന്നാൽ മറ്റു ചിലർക്ക് ഒരു തരി പൊന്നു പോലും ഉണ്ടാവുകയില്ല. നമ്മുടെ കൈകളിലേക്ക് ധാരാളം സ്വർണ്ണം വന്നു നിറയുന്നതിനായി നമുക്ക് കൂടുതൽ സ്വർണം സ്വന്തമാക്കാനും ആയി ജീവിതത്തിൽ നമുക്ക് ചെയ്യാവുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.
സ്വർണ്ണം എന്നത് അലങ്കാരത്തിന് മാത്രമല്ല നമ്മുടെ ജീവിതത്തിലെ സമ്പത്തിന്റെ സുരക്ഷ കൂടിയാണിത്. കയ്യിൽ സ്വർണം ഉണ്ടെങ്കിൽ പല സന്ദർഭങ്ങളിലും അത് ധനമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈയൊരു കർമ്മത്തിലൂടെ നിങ്ങളുടെ കയ്യിൽ നിന്നും പോയ സ്വർണം എല്ലാം നിങ്ങളുടെ ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരും.
ഈ ഒരു കർമ്മം നിങ്ങൾ ചെയ്യേണ്ടത് പൗർണമി ദിവസം അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസമാണ്. ഇതിന് ആവശ്യമായിട്ടുള്ളത് നിങ്ങളുടെ കയ്യിലുള്ള ഏതെങ്കിലും ഒരു തരി പൊന്നെടുക്കുക, വെള്ള പേപ്പർ, പച്ചമഷി പേന, മഹാലക്ഷ്മി ദേവിയുടെ ചെറിയ ചിത്രം. മഹാലക്ഷ്മി ദേവി ഇരിക്കുന്ന ചിത്രമാണ് എടുക്കേണ്ടത്. കുറച്ചു ഗ്രാമ്പു കൂടി എടുക്കേണ്ടതുണ്ട്. ഉണ്ടെങ്കിൽ ഒരു വയനയില കൂടി എടുക്കാവുന്നതാണ്.
ഇത്രയും കാര്യങ്ങളാണ് ഇതിനായി നമുക്ക് ആവശ്യമുള്ളത്. അത്യാവശ്യമായ ഒരു സാധനം കൂടിയുണ്ട് അത് പച്ചക്കർപ്പൂരമാണ് കയ്യിലില്ലാത്തവർ കടയിൽ നിന്നും വാങ്ങിക്കുക. അത് എപ്പോഴും വീട്ടിലുള്ളത് വളരെ നല്ലതാണ്. വെള്ളിയാഴ്ച അല്ലെങ്കിൽ പൗർണമി ദിവസം സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ശുചിയായി ഈ കർമ്മം ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.