ഇതാണ് യഥാർത്ഥ അവാർഡ്!കുട്ടി ആരാധികയുടെ മനസ്സു നിറയ്ക്കുന്ന കത്ത് പങ്കുവെച്ച് മഞ്ജു വാര്യർ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മലയാള സിനിമയുടെ ലേഡീ സൂപ്പർ സ്റ്റാർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് മഞ്ജു വാര്യർ. ഒരിടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഇപ്പോൾ സിനിമയിൽ സജീവ സാന്നിധ്യമാണ് മഞ്ജു. 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് പ്രിയപ്പെട്ട നായിക കടന്നുവരുന്നത്. പിന്നീട് തന്റെ പതിനെട്ടാമത്തെ വയസ്സിൽ ദിലീപിന്റെ നായികയായി 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് മഞ്ജു വാര്യർ. താരത്തിന്റെ ഓരോ സിനിമകളും മലയാളികൾക്ക് ഇന്നും മനപ്പാഠമാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ എന്നാണ് ആരാധകർ പറയാറ്. ഇപ്പോൾ ഈ വാക്കുകൾ ശരിവെക്കുന്ന ഒരു ചിത്രമാണ് കഴിഞ്ഞദിവസം മഞ്ജു പ്രേക്ഷകർക്ക് ആയി പങ്കുവെച്ചത്.

ഒരു കുട്ടി തനിക്ക് എഴുതിയ മനോഹരമായ ഒരു കത്താണ് കഴിഞ്ഞദിവസം മഞ്ജു വാര്യർ പങ്കുവെച്ചത്.ആ കത്ത് ഇങ്ങനെ ആയിരുന്നു. ഡിയർ മഞ്ജു ആന്റി. ഞാൻ നിങ്ങളുടെ ഒരുപാട് സിനിമകളൊന്നും കണ്ടിട്ടില്ല. എങ്കിലും എന്റെ അച്ഛനും അമ്മയും പറഞ്ഞു എനിക്ക് ആന്റിയെ അറിയാം. ഒരു സിനിമ എനിക്കിപ്പോഴും ഓർമ്മയുണ്ട് അത് സുജാത ആണ്. എനിക്കറിയാംനിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഒരു പ്രചോദനമാണ്. എന്റെ അമ്മ 17 വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്തത് ആന്റി കാരണമാണ്.

ഇതിന് ഒരുപാട് നന്ദി.ഒളിഞ്ഞിരിക്കുന്ന ഒരുപാട് ആന്റിമാരുടെ കഴിവുകൾ പുറത്തു വന്നതിന്റെ കാരണം നിങ്ങളാണ്. ഒരുപാട് സ്നേഹം. ഇതുപോലെപ്രചോദിപ്പിച്ചു കൊണ്ടിരിക്കൂ എന്നാണ് ആ കുഞ്ഞു കത്തിൽ ഉള്ളത്. വിലമതിക്കാൻ ആകാത്ത സമ്മാനം എന്നാണ് മഞ്ജു ഈ ചിത്രം സ്റ്റോറി ഇട്ടുകൊണ്ട് കുറിച്ചത്. നിരവധി പേരാണ് മഞ്ജുവിനെ ആശംസകളുമായി എത്തിയത്. ഒരുപാട് സ്നേഹത്തോടെ ദേവൂട്ടി എന്നും കത്തിൽ ഉണ്ട്.ഈ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരംഗമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *