ഇതാണ് റിമിയുടെ ട്രാൻസ്ഫോർമേഷന്റെ രഹസ്യം!! പുതിയ വീഡിയോ പങ്കുവെച്ചു റിമി ടോമി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന ചിത്രത്തിലൂടെ ആണ് പിന്നണി ഗാനരംഗത്തേക്ക് റിമി ടോമി കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് ഒരു പിടി മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് റിമിടോമി. സ്റ്റേജ് ഷോകൾ ആണ് താരത്തെ മലയാളികൾക്കിടയിൽ ഏറെ പ്രശസ്ത ആക്കിയത്. വളരെ എനെർജിറ്റിക് ആയ സ്റ്റേജ് ഷോകൾ ആണ് താരത്തിന്റേത്. മഴവിൽ മനോരമ അവതരിപ്പിക്കുന്ന സൂപ്പർ ഫോർ എന്ന പരിപാടിയുടെ വിധികർത്താവായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് റിമി.

താരത്തിന്റെ നർമം കലർന്ന സംസാരം തന്നെ ആണ് ഇത്ര അധികം റിമി ടോമിക്ക് പ്രേക്ഷകരെ സൃഷ്ടിച്ചത്. പിന്നണി ഗാന രംഗത്ത് മാത്രമല്ല അഭിനയ രംഗത്തും കഴിവ് തെളിയിച്ച താരമാണ് റിമി. 2013 പുറത്തിറങ്ങിയ ബേസിൽ ജോസഫ് സംവിധാനം ചെയ്തകുഞ്ഞിരാമായണം എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ താരം കാലെടുത്തുവെച്ചു. പിന്നീട് ജയറാമിന്റെ നായികയായിതിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ അഭിനയിച്ചു.

റിമിയുടെ ഒന്നും ഒന്നും മൂന്ന് എന്ന് പരിപാടി വലിയ വിജയമായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് താരം.റിമിയുടെ മെയ്ക്കോവർ മലയാളി പ്രേക്ഷകർ ഞെട്ടലോടെ നോക്കി നിന്ന ഒരു കാര്യമാണ്.ഇപ്പോൾഇതിനുപിന്നിലെ രഹസ്യം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് താരം. ജിമ്മിലെ വർക്കൗട്ട് വീഡിയോ ആണ് റിമി പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്. ജിമ്മിലേക്ക് പോകുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ നല്ലതാണ്. കൂടാതെ നിങ്ങളുടെ മനസ്സിനും ഒരുപാട് നല്ലതാണ്. കഠിനമായ കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളെ ശക്തനാക്കും. ഇപ്രകാരമായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *