ദേവീക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യൂ നിങ്ങളുടെ ഏത് ആഗ്രഹവും സഫലമാകും…

ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നേരിടാത്തവരായി ആരും ഉണ്ടാവുകയില്ല. ദുഃഖങ്ങളും ദുരിതങ്ങളും അതോടൊപ്പം തന്നെ സന്തോഷവും നിറഞ്ഞതാണ് ജീവിതം. എന്നാൽ ചില കാര്യങ്ങൾ വളരെ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. അത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ചെയ്യാവുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നമുക്ക് ഈശ്വരനെ അടുത്തറിയാവുന്ന പൂജയും പ്രാർത്ഥനാ രീതികളുമാണ് പരിചയപ്പെടുത്തുന്നത്. 100% ഫലം കിട്ടുന്ന ഒരു വഴിപാടാണ് പറയുന്നത്. നിങ്ങളുടെ മനസ്സിലെ ഏത് ആഗ്രഹവും ഉറപ്പായും നടന്നു കിട്ടും. ഈ വഴിപാട് ചെയ്യേണ്ടത് നിങ്ങളുടെ അടുത്തുള്ള ദേവി ക്ഷേത്രത്തിലാണ്. വഴിപാട് ചെയ്യുവാൻ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ്. ഒരു വെള്ളിയാഴ്ച ദിവസം സന്ധ്യയ്ക്ക് കുളിച്ച് ശുചിയായി ക്ഷേത്രത്തിലേക്ക് പോവുക.

ദേവിയെ കണ്ടു നമ്മുടെ മനസ്സിലുള്ള ആഗ്രഹം ദേവിക്ക് മുന്നിലായി സമർപ്പിക്കുക. അതുപോലെതന്നെ ഇതുവരെ നിങ്ങൾക്ക് ലഭിച്ച എല്ലാ നന്മകൾക്കും അമ്മയോട് നന്ദി പറയുക. രണ്ടാമത്തെ വെള്ളിയാഴ്ച പോകുമ്പോൾ ദേവിക്ക് ഒരു മാല വാങ്ങിച്ചു കൊണ്ടുപോകേണ്ടതാണ്. ക്ഷേത്രത്തിൻറെ ആചാരപ്രകാരത്തിലുള്ള മാല വാങ്ങിച്ച് ദേവിക്ക് അണിയുക. ദീപരാധന കണ്ടു തൊഴുത് വേണം പുറത്തേക്ക് വരുവാൻ.

തുടർച്ചയായ നാല് ആഴ്ചകളിലും ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അമ്മയ്ക്ക് മാല വാങ്ങിച്ച് അണിഞ്ഞു തൊഴുതു പ്രാർത്ഥിച്ചിട്ട് വരിക. നാലാമത്തെ പ്രാവശ്യം പോകുന്ന സമയത്ത് ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലിക്ക് കൂടി രസീത് ആകണം. ചില സന്ദർഭങ്ങളിൽ നാല് ആഴ്ചയ്ക്ക് മുൻപ് തന്നെ ആഗ്രഹം സാധിക്കുക ഉണ്ടാവും. അപ്പോൾ വഴിപാട് നിർത്തേണ്ടതില്ല നാലാഴ്ചയും തുടർച്ചയായി ചെയ്യേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.