ഇന്ന് മിക്ക ആളുകളും തുണി അലക്കുന്നത് വാഷിംഗ് മെഷീൻ ഉപയോഗിച്ചാണ്. പക്ഷേ ചില ആളുകൾ പരാതി പറയാറുള്ളത് തുണി വാഷിംഗ് മെഷീനിൽ അലക്കിയിട്ടും വൃത്തിയാകുന്നില്ല എന്നതാണ്. ഇതിനുള്ള കാരണം എന്താണെന്ന് പലരും മനസ്സിലാക്കുന്നില്ല. വാഷിംഗ് മെഷീനിന്റെ അകത്തുള്ള ഭാഗം വൃത്തിയാക്കി എടുക്കേണ്ടത് വളരെ പ്രധാനമാണ് . പലർക്കും അറിയാത്ത ഇത് വീഡിയോയിലൂടെ വിശദമായി പറയുന്നുണ്ട്.
വാഷിംഗ് മെഷീനിന്റെ ഉള്ളിലുള്ള കറങ്ങുന്ന ഭാഗം അഴിച്ച് നോക്കിയാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും അത്രത്തോളം അഴുക്കാണ് അതിൽ ഉണ്ടാവുക. വാഷിംഗ് മെഷീൻ നമുക്ക് തുറന്നു നോക്കുമ്പോൾ അഴുക്കുകൾ ഉള്ളതായി കാണില്ല എന്നാൽ അതിനുള്ളിലെ വീൽ പോലെയുള്ള ഭാഗം അഴിച്ചു നോക്കിയാൽ അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ കാണാൻ സാധിക്കും.
അതിൻറെ മൂടി ഊരിയതിനു ശേഷം സ്ക്രൂ അഴിച്ചെടുക്കുക ആ ഭാഗം ചെറുതായി അനക്കി കൊടുത്തതിനു ശേഷം പൊക്കിയെടുക്കുക. വൃത്തിയാക്കുക മാത്രമല്ല ആ ഭാഗം അണുവിമുക്തമായി കൂടി മാറ്റേണ്ടതുണ്ട്. നമ്മുടെ ഡ്രസ്സുകളിൽ ഉള്ള അഴുക്കുകളും ചെളിയുമാണ് അതിൽ കെട്ടിക്കിടക്കുന്നത്. ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ അവ ഇളകി പോകുന്നതായി കാണാൻ സാധിക്കുന്നു.
ഇടയ്ക്കിടെ ആ ഭാഗം വൃത്തിയാക്കിയില്ലെങ്കിൽ അവിടെ അഴുക്കുകൾ നിറയുകയും വാഷിംഗ് മെഷീൻ ഉപയോഗിച്ച് തുണി അലക്കിയാലും ഇത് വൃത്തിയാവാതിരിക്കുകയും ചെയ്യുന്നു. ടാപ്പ് തുറന്നതിനു ശേഷം ഡ്രയിനിൽ ആക്കി വെച്ച് ബ്രഷ് കൊണ്ട് ഉരച്ചു അഴുക്കുകൾ ഇളകി പോരും. അതിനുശേഷം കുറച്ചു ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക, കുറച്ച് ലിക്യു ഡിറ്റർജിന്റെ കൂടി ഒഴിച്ചു കൊടുക്കുക. വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ.