This Powder Is Enough To Clean Lamp : ദിവസവും രണ്ടുനേരം വിളക്ക് കത്തിക്കുന്ന പതിവുള്ള വീടുകളിൽ ഉള്ള വീട്ടമ്മമാർ ഓരോ പ്രാവശ്യം വിളക്ക് കത്തിക്കാൻ എടുക്കുമ്പോഴും അത് കഴുകി വൃത്തിയാക്കാൻ ഉണ്ടല്ലോ. നിങ്ങൾ എങ്ങനെയാണ് കൈപിടിച്ച് വിളക്ക് വൃത്തിയാക്കാനുള്ളത് സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ നല്ലതുപോലെ വൃത്തിയായി കിട്ടാറുണ്ടോ.
മിക്കവാറും കറുത്ത പാടുകൾ സോപ്പ് മാത്രം ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ കിട്ടാൻ വളരെയധികം ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ വിളക്ക് ഒരുപാട് ഉരച്ച് വൃത്തിയാക്കുമ്പോഴും അതിന്റെ പുതുമ നഷ്ടപ്പെട്ടു പോകും. അതുകൊണ്ടുതന്നെ കരിപിടിച്ച വിളക്ക് വൃത്തിയാക്കുവാൻ ഉള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ വിളക്ക് എടുത്ത് വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകിയെടുക്കുക. ശേഷം നമ്മൾ ഉപയോഗിക്കുന്നത് ബ്ലീച്ചിംഗ് പൗഡർ ആണ്.
ബ്ലീച്ചിംഗ് പൗഡർ വിളക്കിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ച് ഉരച്ചു കൊടുക്കുക. സാധാരണ നമ്മൾ വീട്ടിലെ പായലുകൾ പൂപ്പലുകൾ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ബ്ലീച്ചിങ് പൗഡർ എന്നാൽ ഇത് ഉപയോഗിച്ച് എത്ര കഠിനമായ അഴുക്കുകളും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും.
അതുകൊണ്ടുതന്നെ ഇത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് ബ്ലീച്ചിങ് പൗഡർ ഇട്ട കൈകൊണ്ട് നല്ലതുപോലെ ഉരച്ചു കൊടുക്കുക അപ്പോൾ തന്നെ എല്ലാ അഴുക്കുകളും പോകുന്നത് കാണാം. എണ്ണ മെഴുക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പോകുന്നതായിരിക്കും. ശേഷം ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറച്ചു വൃത്തിയാക്കുക ശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. വിളക്ക് വൃത്തിയാക്കാനുള്ള ഈ മാർഗ്ഗം എല്ലാവരും പരീക്ഷിച്ചു നോക്കൂ.