തുളസിച്ചെടി വീട്ടിലുള്ളവർ അതിൻറെ ഈ ദോഷം കൂടി അറിഞ്ഞിരിക്കണം, ആരും പറഞ്ഞു തരാത്ത ഒരു രഹസ്യം…

ഇന്ന് എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു പ്രധാന ചെടിയാണ് തുളസി. പ്രത്യേകിച്ചും മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ ഒരു സസ്യം തന്നെയാണ് തുളസി. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഈ സത്യം പല രോഗങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ്. വിവിധതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിന് തുളസി ഉപയോഗിച്ചു വരുന്നുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം ദൈവീകത നിറഞ്ഞ ഒരു സസ്യമായും ഇതിനെ കണക്കാക്കുന്നു.

വീട്ടിൽ ഈ ചെടി നട്ടു പിടിപ്പിക്കുന്നതിലൂടെ പോസിറ്റീവ് ഊർജ്ജം വീട്ടിലേക്ക് കടന്നുവരും അതാണ് പ്രധാന വിശ്വാസം. മഹാലക്ഷ്മിയുടെ സാന്നിധ്യമുള്ള ഒരു ചെടി കൂടിയാണിത്. എന്നാൽ തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നതിൽ ചില ദോഷങ്ങൾ കൂടിയുണ്ട്. അതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. മാവ്, പേരയ്ക്ക എന്നിങ്ങനെ പഴ വർഗ്ഗങ്ങൾ ഉള്ള പറമ്പുകളിൽ തുളസിച്ചെടി നട്ടുപിടിപ്പിച്ചാൽ അതുകൊണ്ട് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

പേരയ്ക്ക മാമ്പഴം എന്നിവയ്ക്ക് കൂടുതലായി പുഴു ശല്യം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി തുളസിച്ചെടിയുടെ സാന്നിധ്യത്തെ കണക്കാക്കുന്നു. പുഴു ശല്യത്തിന്റെ പ്രധാന കാരണം കായിച്ചകളാണ്. ഇവ നമ്മുടെ മാമ്പഴവും പേരക്കയും എല്ലാം ഇന്ന് നശിപ്പിക്കും അത് പിന്നീട് നമുക്ക് കിട്ടാതെ ആവുകയാണ് ഉണ്ടാവുക. മാമ്പഴങ്ങളെ ആക്രമിക്കുന്ന കായിച്ചകളെ ആകർഷിക്കുന്നത് തുളസിച്ചെടിയാണ്.

കായിച്ചക്കൾ വരുന്നത് നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കുവാൻ സാധിക്കും കുറച്ചു തുളസി ഇലകൾ എടുത്ത് കയ്യിൽ പിഴിഞ്ഞ് നീരാക്കിയാൽ അതിന്റെ സ്മെല്ല് കാരണം ഈച്ചകൾ നമ്മുടെ കയ്യിലേക്ക് വന്നിരിക്കും. പണ്ടുകാലങ്ങളിൽ കായിച്ചകളെ നശിപ്പിക്കുന്നതിന് തുളസിച്ചെടിയുടെ നീര് ഉപയോഗിച്ചിരുന്നു. തുളസിയില ഉള്ളത് ഭാഗങ്ങളിലാണ് ഇവ കൂടുതലായി ആകർഷിച്ചു വരിക. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.