സ്ത്രീപുരുഷഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇന്നത്തെ ജീവിത രീതിയിലെ ചില മാറ്റങ്ങൾ മുടികൊഴിച്ചിലിന് കാരണമാകുന്നു. ഭംഗിയുള്ള മുടികൾക്കായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മുടിക്ക് ദോഷകരമായി ബാധിക്കുന്നു. മുടികൊഴിച്ചിൽ, മുടി പൊട്ടൽ, മുടി വളർച്ച മുരടിക്കുക, താരൻ, അകാലനര എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് മുടിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. മുടി തീരെ വളരാത്ത ഒരു അവസ്ഥ പലർക്കും ഉള്ള ഒരു പ്രശ്നമാണ്. ഇതിൻറെ പ്രധാന കാരണമായി കണക്കാക്കുന്നത് ചില വൈറ്റമിനുകളുടെ കുറവാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഡി, ഇവ ശരിയായ അളവിൽ ഉണ്ടെങ്കിൽ മാത്രമേ പുതിയ മുടികൾ വളരുകയുള്ളൂ. പുതിയ മുടി വളരുമ്പോഴാണ് മുടിയുടെ ഉള്ളു വർദ്ധിക്കുന്നത് ഇതിന് വൈറ്റമിൻ ഡി പ്രധാനം തന്നെയാണ്. ഇതിൻറെ മുഖ്യ ഉറവിടം സൂര്യപ്രകാശമാണ് എന്നാൽ അതുകൂടാതെ മുട്ട, കൂൺ എന്നിവയിലെല്ലാം ഇത് അടങ്ങിയിരിക്കുന്നു. അമിതമായി മുടികൊഴിച്ചിൽ അനുഭവപ്പെടുമ്പോൾ മുടി വളരാതിരിക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് വിറ്റാമിൻ ഡി യുടെ കുറവാണ്.
വിറ്റാമിൻ ബി 7, വിറ്റാമിൻ ബി 12 തുടങ്ങിയവയുടെ അഭാവവും മുടികൊഴിച്ചിലിന് കാരണമാകാം. സ്ത്രീകളിൽ ഉണ്ടാകുന്ന മുടികൊഴിച്ചലിന്റെ മറ്റൊരു പ്രധാന കാരണം ബയോട്ടിൻ അഥവാ വിറ്റാമിൻ ബി 7 കുറവാണ്. ഇത് ഹോർമോൺ പ്രശ്നങ്ങൾക്കും മുടികൊഴിച്ചിലിനും എല്ലാം വഴിയൊരുക്കാം. പോഷകസമൃദ്ധമായ ആഹാരശീലം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇത്തരം വിറ്റാമിനുകളുടെ കുറവ് പരിഹരിക്കുവാൻ കഴിയുകയുള്ളൂ. മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റു പല ഘടകങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ.