മുടികൊഴിച്ചിൽ നേരിടുന്നവരാണ് നിങ്ങൾ? ഇതാണ് അതിൻറെ യഥാർത്ഥ കാരണം…

ചെറുപ്പക്കാർക്ക് ഇടയിൽ സാധാരണയായി കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ. നിരവധി കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അതിനുള്ള കാരണം മനസ്സിലാക്കി വേണം പരിഹാരം അന്വേഷിക്കുവാൻ. വിപണിയിൽ ലഭ്യമായ വിവിധതരം ഉൽപ്പന്നങ്ങളും പ്രകൃതിദത്തമായ ചികിത്സകളും ചെയ്യുന്ന നിരവധി ആളുകൾ. എന്നാൽ എന്തുകൊണ്ടാണ് മുടി ഇങ്ങനെ അനിയന്ത്രിതമായി കൊഴിഞ്ഞു പോകുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്.

കാരണം മനസ്സിലാക്കി ചികിത്സ ലഭ്യമാക്കിയാൽ മുടികൊഴിച്ചലിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പോഷക ത്തിൻറെ കുറവ്. ഭക്ഷണത്തിൽ ഇരുമ്പ്, ചെമ്പ്, സിംഗ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള അവശ്യ പോഷകങ്ങളുടെ അഭാവം ഉണ്ടാവാം. ഇതു മുടികൊഴിച്ചിലിന് കാരണമാകുന്നു കൂടാതെ വിറ്റാമിൻ ഡി യുടെ കുറവും മറ്റൊരു കാരണമാണ്.

വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപ്പെടുമ്പോൾ കുറച്ചു സമയം സൂര്യ പ്രകാശം ഏൽക്കേണ്ടതാണ്. സ്ത്രീകൾക്ക് 30 വയസ്സിനു ശേഷം അനുഭവപ്പെടുന്ന ഹോർമോൺ അസന്ദുലിത അവസ്ഥയും മുടികൊഴിച്ചിലിന് കാരണമാകുന്നു. കഴുത്തിന്റെ മുൻവശത്തുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇവ ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾക്ക് വ്യതിയാനം ഉണ്ടായാൽ മുടികൊഴിച്ചിൽ പ്രശ്നം ഉണ്ടാവാം.

മുടികൊഴിച്ചിലിനൊപ്പം ശരീരഭാരം കൂടുകയോ കുറയുകയോ, തണുപ്പ് അല്ലെങ്കിൽ ചൂട് എന്നിവയോടുള്ള അമിതമായ സംവേദന ക്ഷമത, ഹൃദയമിടിപ്പിന്റെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളാണ്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. ഇത്തരം ഗുളികകൾ അടങ്ങിയിട്ടുള്ള ഹോർമോണുകൾ മുടികൾ നേർത്ത താക്കുകയും പുതിയ മുടികൾ വളരാതെ ആവുകയും ചെയ്യുന്നു. അമിതമായ സമ്മർദ്ദവും പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമാണ്. ചിലപ്പോൾ ഇത് മാസങ്ങളോളം നീണ്ടുനിൽക്കാം. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ.