സമീകൃത ആഹാരം എന്ന നിലയിൽ നമ്മുടെ നിത്യ ജീവിതത്തിൽ വളരെ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് പാൽ. വിവിധയിനം പോഷകങ്ങളാൽ സംബന്ധമായതിനാൽ പാലിനെ ഊർജത്തിന്റെ കലവറ എന്ന് വേണം പറയാൻ. ഇതിൽ ധാരാളം ആയി കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിന് വലിയ ഗുണമാണ് പാലിൽ നിന്നും ലഭിക്കുന്നത്. എന്നാൽ പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
എല്ലാ ആളുകളിലും പാലിൻറെ ഗുണങ്ങൾ ഒരുപോലെ ലഭിക്കണമെന്നില്ല. ചില ഭക്ഷണങ്ങൾക്കൊപ്പം പാൽ കുടിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. പഞ്ചസാര അധികം ഉള്ള ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കുന്നത് നല്ലതല്ല. പലരിലും ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമായി തീരുന്നു. അതുപോലെതന്നെ പാലിൻറെ കൂടെ തക്കാളി കഴിക്കുന്നതും, സിട്രസ് പഴങ്ങൾ കഴിക്കുന്നതും ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുകയും ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പാലിൽ അടങ്ങിയിട്ടില്ല അതുകൊണ്ടുതന്നെ അതൊരു സമീകൃത ആഹാരം അല്ല എന്നതാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടെങ്കിൽ പാൽ നിർബന്ധമില്ല. പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊളസ്ട്രോളും ഹൃദയത്തിൻറെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നു.
ഇതിലെ പൊട്ടാസ്യം ഫോസ്ഫറസ് എന്നീ ധാതുക്കൾ അമിതമായി വൃക്കയിൽ അടിഞ്ഞു കൂടുന്നു അത് വൃക്കയുടെ ആരോഗ്യത്തിന് ദോഷകരമായി മാറും. പാലിൽ ഇരുമ്പിന്റെ അംശം വളരെ കുറവാണ്. ഓരോ വ്യക്തികൾക്കും ലഭിക്കുന്ന പാലിൻറെ ഗുണങ്ങളിൽ വ്യത്യാസം അനുഭവപ്പെടാം. അതുകൊണ്ടുതന്നെ പാലിനെ സമീകൃത ആഹാരം ആയി കണക്കാക്കുവാൻ പറ്റുകയില്ല. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.