വീട്ടിൽ തുളസിച്ചെടിയുള്ളവർ ഇങ്ങനെ ചെയ്തു നോക്കൂ, പല രോഗങ്ങളും അടുക്കില്ല…

തുളസിച്ചെടികൾ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആവും. പ്രത്യേകിച്ചും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. ദൈവിക ഗുണവും ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒരു സസ്യമാണ് തുളസി. ഇതിന് ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. ആൻറി ഓക്സിഡൻറ്, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക് എന്നീ ഗുണങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തുളസി ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുവാൻ ഇത് ഏറെ സഹായകമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡ് അസ്ഥികൾ, സന്ധികൾ, ടിഷ്യു എന്നിവയുടെ സ്ഥിരമായ തകരാറുകൾക്ക് കാരണമാകുന്നു. തുളസിയിൽ അടങ്ങിയിരിക്കുന്ന ഡൈ യൂറിറ്റിക് ഗുണങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

വൃക്ക കരൾ തുടങ്ങിയ ആന്തരിക അവയവങ്ങളിൽ ശുദ്ധീകരിക്കുവാനും തുളസി വെള്ളം ഉപകരിക്കും. ഇന്ന് പലരിലും കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളായ സമ്മർദ്ദവും വിഷാദവും അകറ്റാൻ തുളസിക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തുളസി ഇലകൾ രാവിലെ വെറും വയറ്റിൽ ചവച്ചു കഴിക്കുന്നത് നല്ല ഫലം ലഭിക്കുന്നതിന് കാരണമാകുന്നു. ദിവസവും ചായയിൽ തുളസി ഇലകൾ ചേർത്ത് കുടിക്കുന്നത് ഏറെ ഗുണകരമാകുന്നു.

കൂടാതെ കുറച്ചു തുളസി ഇലകൾ രാത്രി വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുന്നതും ഏറെ ഗുണകരമാണ്. ശരീരഭാരം കുറയ്ക്കുവാൻ ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഗുണവും ഇതിനുണ്ട്, പ്രമേഹ രോഗികൾക്കും ഉത്തമമാണ്. ചുമ തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായും തുളസി ഉപയോഗിക്കുന്നു . തുളസിയുടെ മറ്റു ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണൂ.