നമുക്ക് എല്ലാവർക്കും തന്നെ മീൻ കഴിക്കുവാൻ വളരെ ഇഷ്ടമാണ്. എന്നാൽ മീൻ നന്നാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. മീൻ നന്നാക്കുവാൻ കുറെ സമയം വേണ്ടിവരും കൈയിലും മറ്റും അതിൻറെ മണവും ഉണ്ടാകും. അതുകൊണ്ടുതന്നെ ആവാം മീൻ ക്ലീൻ ചെയ്യുവാൻ പലരും മടി കാണിക്കുന്നത്. എന്നാൽ വളരെ ഈസിയായി തന്നെ മീൻ നന്നാക്കി എടുക്കുവാനുള്ള അടിപൊളി ടെക്നിക് ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.
മീൻ ക്ലീൻ ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനെക്കുറിച്ചല്ലാമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മിക്ക ആറ്റിലെ മീനും കറി വയ്ക്കുമ്പോൾ ചളിയുടെ ടേസ്റ്റ് ഉണ്ടാവാറുണ്ട്. എന്നാൽ ചെളിയുടെ ടേസ്റ്റ് ഇല്ലാതാക്കുവാൻ ഇങ്ങനെ ചെയ്താൽ മതിയാവും. സാധാരണ മീൻ ക്ലീൻ ചെയ്യുന്ന പോലെ തന്നെ കുറച്ചു ഉപ്പ് ചേർത്ത് കഴുകിയെടുക്കുക.
ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് അല്പം കല്ലുപ്പ്, മഞ്ഞൾപൊടി, വിനാഗിരി എന്നിവ ചേർത്തതിനുശേഷം ആ വെള്ളത്തിലേക്ക് 10 മിനിറ്റ് നേരം മീൻ ഇട്ടു കൊടുക്കുക. ആ വെള്ളത്തിൽ കുറച്ചുസമയം മീൻ കിടക്കുമ്പോൾ അതിന്റെ ചെളിയുടെ ടേസ്റ്റ് എല്ലാം മാറിക്കിട്ടും. ചില മീൻ എത്ര തന്നെ കഴുകിയാലും അതിൽ ഒരു ഉളുപ്പ് മണം ഉണ്ടാകും.
എന്നാൽ അതിനു പരിഹാരമായി കുറച്ച് സമയം കുടംപുളി വെള്ളത്തിലിട്ടു വെച്ച്, ആ വെള്ളം ഉപയോഗിച്ച് മീൻ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ ഒട്ടുംതന്നെ മീനിന്റെ ടേസ്റ്റ് കുറയാതെ അതിൻറെ ഉളുപ്പ് മണം മാറി കിട്ടുകയും ചെയ്യാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.