ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക, കിഡ്നി സ്റ്റോണിന്‍റെ തുടക്കമാവാം…

മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന ഒരു പ്രധാന ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ പ്രധാന പങ്കു വഹിക്കുന്ന ഒരു അവയവം കൂടിയാണിത്. കിഡ്നിയെ ബാധിക്കുന്ന പല രോഗങ്ങളും അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. അത്തരത്തിൽ വൃക്കയെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്.

ഈ രോഗാവസ്ഥ വന്നവർക്ക് അറിയാം ഇതുമൂലം ഉണ്ടാകുന്ന വേദന എത്ര കഠിനമാണെന്ന് ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണ് കിഡ്നി സ്റ്റോൺ മൂലം ഉണ്ടാകുന്ന വേദന. അടിവയറ്റിലാണ് തീവ്രമായ വേദന അനുഭവപ്പെടുക. കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് കല്ലുകൾ ആയി രൂപപ്പെടുന്നത്. ഇത്തരത്തിലുള്ള ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് വൃക്കയ്ക്കുള്ളിൽ കല്ലുകൾ രൂപം കൊള്ളുന്നത്.

ഇത് ഉണ്ടാകുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. നിർജലീകരണം, അമിതവണ്ണം, പാരമ്പര്യം, തുടങ്ങിയവയെല്ലാം പ്രധാന കാരണങ്ങളായി കണക്കാക്കാം. വൃക്കയിലെ കല്ലുകളുടെ വലുപ്പം പലതരത്തിൽ ആയിരിക്കും അവയ്ക്ക് മൂത്രനാളിയിലെ മറ്റു ഭാഗങ്ങളിലേക്ക് വേഗത്തിൽ കടക്കുവാൻ സാധിക്കുന്നു. കല്ലുകൾ ഇത്തരത്തിൽ നീങ്ങുമ്പോഴാണ് വേദന കഠിനമായി മാറുന്നത്. വൃക്കയിൽ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്തമാണ്.

ഇടുങ്ങിയ ഗർഭപാത്രത്തിലേക്ക് കല്ലു നീങ്ങുമ്പോൾ വൃക്കയിൽ മർദ്ദം വർദ്ധിക്കുകയും ഇതുമൂലം തടസ്സം നേരിടുകയും ചെയ്യുന്നു ഇത് കടുത്ത വേദനയ്ക്ക് വഴി വയ്ക്കും. ഈ രോഗാവസ്ഥ ഉള്ളവർക്ക് മൂത്രമൊഴിക്കുമ്പോൾ എപ്പോഴും വേദനയോ പുകച്ചിലോ അനുഭവപ്പെടാം. മൂത്രത്തിൽ ഉണ്ടാകുന്ന നിറമാറ്റവും ഇതിൻറെ ലക്ഷണമാണ്. ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് കാണൂ.