എല്ലാവർക്കും ഉപകാരപ്രദമാകുന്ന കുറച്ചു നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നിത്യജീവിതത്തിൽ വളരെയധികം യൂസ് ഫുൾ ആകുന്ന ടിപ്പുകൾ ആണ് ഇവ. നമ്മൾ വീട്ടിൽ എത്ര വൃത്തിയായി ബെഡ്ഷീറ്റ് കുറച്ചു സമയം കഴിയുമ്പോൾ അത് ആകെ ചുളിയാർ ഉണ്ട്. എന്നാൽ വളരെ പെർഫെക്ട് ആയി ബെഡ്ഷീറ്റ് വിരിക്കുന്നതിനുള്ള നല്ലൊരു ടിപ്പുണ്ട്.
കോർണർ ഭാഗം നന്നായി വലിച്ചു മടക്കി ബെഡിന് അകത്തെകായി വയ്ക്കുക. ബെഡിന്റെ നാല് കോർണറിലും ഇതുപോലെ ചെയ്താൽ വളരെ പെർഫെക്റ്റ് ആയി തന്നെ ചുളിവുകൾ വരാതെ ബെഡ്ഷീറ്റ് ഇരുന്നോളും. വീട്ടിൽ പഴയ ഷർട്ട് ഉണ്ടെങ്കിൽ അതുകൊണ്ട് നല്ലൊരു ഐഡിയ ഉണ്ട്. അതിനായി ഷർട്ടിന്റെ മുകൾ ഭാഗവും താഴത്തെ ഭാഗവും മുറിച്ചു മാറ്റുക.
അതിനുശേഷം ഷർട്ട് ഒന്ന് മറിച്ചിടുക, അതിൻറെ രണ്ടു ഭാഗവും സ്റ്റിച്ച് ചെയ്തു കൊടുക്കുക. അതിനുശേഷം ഷർട്ടിന്റെ ബട്ടൻസ് അഴിച്ചെടുത്ത് ഒരു പില്ലോ നമുക്ക് അതിൽ കയറ്റി വയ്ക്കാവുന്നതാണ്. പഴയ ഷർട്ട് കൊണ്ട് നമ്മൾ തയ്യാറാക്കിയത് പില്ലോ കവർ ആണ്. വേസ്റ്റ് ആക്കി കളയുന്ന പഴയ ഷർട്ട് വെച്ചാണ് നമ്മൾ ഇത് തയ്യാറാക്കിയിട്ടുള്ളത്. വളരെ ഈസിയായി ഇത് ആർക്കും ചെയ്യാവുന്നതാണ്.
നമുക്കെല്ലാവർക്കും തന്നെ ഷർട്ട് മടക്കുവാൻ വളരെ മടിയാണ്. ഷർട്ട് എത്രതന്നെ മടക്കിയാലും പെർഫെക്ട് ആയി കിട്ടാറില്ല. എന്നാൽ ഷർട്ട് പെർഫെക്റ്റ് ആയി മടക്കി വയ്ക്കുവാൻ ഇങ്ങനെ ചെയ്താൽ മതി. യാതൊരു ചുളിവുകളും ഇല്ലാതെ എത്ര ദിവസം വേണമെങ്കിലും ഇത് അലമാരയിൽ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.