ഇന്ന് കുചേല ദിനമാണ്, നമ്മുടെ ഏത് ആഗ്രഹവും ഭഗവാൻ സാധിച്ചു തരുന്ന ഒരു ദിവസം കൂടിയാണ്. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും അവസാനിച്ച സന്തോഷവും സമാധാനവും ലഭിക്കുന്നതിന് ഭഗവാനോട് അപേക്ഷിക്കാൻ ഉത്തമമായ ഒരു ദിവസം കൂടിയാണ് ഇന്ന്. ഇന്നത്തെ ദിവസം അവസാനിക്കുന്നതിനു മുൻപായി നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും മനസ്സിൽ വിചാരിച്ചു കൊണ്ട് ഗുരുവായൂരപ്പിന് ഈ വഴിപാട് നേർന്നു നോക്കൂ.
അത് എത്ര വലുതാണെങ്കിലും ഭഗവാൻ അത് നടത്തിത്തരും. കുറേ കാലങ്ങളായി നിങ്ങൾ ബുദ്ധിമുട്ടുന്ന ഏതൊരു പ്രശ്നത്തിനും ഇതിലൂടെ പരിഹാരം ലഭിക്കും. ഓരോ ദിവസവും നമ്മളെ മുന്നോട്ടു കൊണ്ടു പോകുന്നത് ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ആണ്. നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സ്വർഗ്ഗമാണ് ഗുരുവായൂർ ക്ഷേത്രം നമ്മുടെ അനുഗ്രഹമാണ് ഗുരുവായൂരപ്പൻ.
ഇന്നത്തെ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വന്ന് ഈ വഴിപാട് ചെയ്തോളാം എന്ന് മനസ്സിൽ നേർന്നുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം പ്രാർത്ഥിച്ചോളൂ ഉറപ്പായും അത് നടന്നിരിക്കും. ഇന്നത്തെ ദിവസം അമ്പലത്തിൽ കുളിച്ചു തൊഴുക, അമ്പലത്തിലേക്ക് പോകാൻ സാധിക്കാത്തവർ ആണെങ്കിൽ സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് ഭഗവാൻറെ ചിത്രത്തിനു മുന്നിൽ പൂക്കൾ സമർപ്പിച്ച് രണ്ട് കൈകളും കൂപ്പി സങ്കല്പം എടുക്കുക.
ഓം നമോ നാരായണായ എന്ന് 108 തവണ ചൊല്ലി പ്രാർത്ഥിക്കുക. നിങ്ങളുടെ മനസ്സിലുള്ള കാര്യം ഭഗവാനോട് പറയുക. ഗുരുവായൂർ അമ്പലത്തിൽ നെയ്യ് വിളക്ക്, പാൽപ്പായസം, വനമാല സമർപ്പണം എന്നീ വഴിപാടുകൾ നടത്തിക്കൊള്ളാമെന്ന് മനസ്സിൽ നേരുക. നിങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം ഉറപ്പായും നടന്നുകിട്ടും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.