തൈറോയ്ഡ് വരാതിരിക്കാൻ നിർബന്ധമായും നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ. | To avoid thyroid

To avoid thyroid : ഇന്ന് ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ തൈറോയിഡ് അസുഖവും വന്നുചേർന്നിരിക്കുകയാണ് ഒരുപാട് ആളുകളാണ് തൈറോയിഡ് പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത്. പ്രധാനമായിട്ടും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന് കാരണം ഇന്നിവിടെ പറയാൻ പോകുന്നത് തൈറോയ്ഡ് അസുഖമുള്ളവരും തൈറോയ്ഡ് അസുഖം വരാതിരിക്കുന്നതിനുമായി ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടിയാലും അതുപോലെ തന്നെ കുറഞ്ഞാലും തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം വർധിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

തൈറോഡ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കുറയുമ്പോൾ ഉണ്ടാകുന്നതാണ് ഹൈപ്പോതൈറോയിഡിസം. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂടുമ്പോൾ ഉണ്ടാകുന്നതാണ് ഹൈപ്പർ തൈറോയിഡിസം. ഇതെല്ലാം തന്നെ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ കാര്യമായി തന്നെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇതുമൂലം ശരീരഭാരം കുറയുക ചിലർക്ക് കൂടുക മുടികൊഴിച്ചിൽ ഉണ്ടാവുക അമിതമായി വണ്ണം വയ്ക്കുക.

ഭക്ഷണത്തോടുള്ള അമിത താല്പര്യമു ഉണ്ടാവുക ചിലർക്ക് താല്പര്യം ഇല്ലായ്മ ഉണ്ടാവുക. ഹോർമോൺ ഇൻ പാരൻസ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് വരാറുള്ളത് അതോടൊപ്പം തന്നെ രക്തസമ്മർദ്ദ പ്രമേഹരോഗംഎന്നിവയും കൂടാനും കാരണമാകുന്നു. അതുകൊണ്ടുതന്നെ തൈറോയിഡ് വരുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിൽ തന്നെയാണ്. തൈറോയ്ഡ് രോഗം പാരമ്പര്യമായിട്ടും വരാറുണ്ട് അതുപോലെ തന്നെ ബ്രോക്കോളി ക്യാബേജ് ഹോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ അമിതമായി കഴിക്കുന്നവരിൽ തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മദ്യപാനം പുകവലി ശീലമുള്ളവർ മുഴുവനായും അത് ഒഴിവാക്കുക. പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കുക സോയാബീൻ കഴിക്കുന്നത്കുറയ്ക്കുക. അതുപോലെ പഞ്ചസാര ശർക്കര തേൻ എന്നിവ ഭക്ഷണത്തിൽ പരമാവധി കുറച്ചു കൊണ്ടു വരുക. ധാരാളമായിട്ട് ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ കടൽ മത്സ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ഓറഞ്ച് ബീറ്റ്റൂട്ട് ക്യാരറ്റ്തുടങ്ങിയവ കഴിക്കാവുന്നതാണ്. ഇത്തരം മാറ്റങ്ങൾ ഭക്ഷണത്തിൽ വരുത്തിയാൽ ഒരു പരിധിവരെ നമുക്ക് കുറയ്ക്കാൻ സാധിക്കും.