പ്രായമായവരുടെ പ്രശ്നമാണ് മുടിയിലെ നര എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. 20 വയസ് കഴിഞ്ഞവരിൽ പോലും നര കണ്ടുവരുന്നു. ഇത്തരത്തിലുള്ള അകാലനരയ്ക്ക് കാരണമായി മാറുന്നത് തെറ്റായ ജീവിതശൈലി തന്നെയാണ്. പോഷക ആഹാരത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, പാരമ്പര്യം, ജനിതക കാരണങ്ങൾ തുടങ്ങിയവയെല്ലാം അകാല നരയിലേക്ക് നയിക്കുന്നു.
ഈ പ്രശ്നത്തിന് പ്രതിവിധി ലഭിക്കുന്നതിന് നിരവധി ഡൈകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ആയി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഡൈ ആണ് ഏറ്റവും ഉത്തമം. പ്രകൃതിദത്തമായ രീതിയിൽ മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ അത് യാതൊരു ദോഷവും വരുത്തുകയില്ല.
മുടിയുടെ വേര് മുതൽ കറുത്ത കിട്ടുവാൻ വളരെ ഫലപ്രദമായ ഈ ഡൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഒരു ബൗളിൽ ആവശ്യത്തിന് കാപ്പിപ്പൊടി എടുക്കുക അതിലേക്ക് കറ്റാർവാഴയുടെ ജെല്ല് ചേർത്തു കൊടുക്കണം ഇവ നന്നായി ഇളക്കി യോജിപ്പിച്ച് നാരങ്ങയുടെ നീര് കൂടി ഒഴിച്ചുകൊടുക്കുക ഈ മൂന്ന് ചേരുവകളും നല്ലവണ്ണം മിക്സ് ചെയ്ത് എടുത്ത് മുടിയിഴകളിൽ തേച്ചുപിടിപ്പിക്കണം.
കാപ്പിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന കാഫയിൻ എന്ന ഘടകമാണ് മുടി കറുപ്പിക്കുവാൻ സഹായിക്കുന്നത്. ഏകദേശം 45 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഹെയർ ഡൈ ഏതു പ്രായക്കാർക്കും വിശ്വസിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.