മിക്ക വീടുകളിലെയും പ്രധാന ശല്യക്കാരൻ ആണ് എലി. പലതരത്തിലുള്ള ഉപദ്രവങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. എലിയെ തുരത്താനായി നിരവധി മാർഗ്ഗങ്ങൾ പരീക്ഷിച്ച് തോറ്റുപോയ ഒട്ടേറെ ആളുകൾ ഉണ്ടാകും. എലിയെ കൊല്ലുന്നതിന് വിപണിയിൽ നിരവധി ഉൽപ്പന്നങ്ങളും ലഭ്യമാണ്. കെമിക്കലുകൾ അടങ്ങിയ ഇത്തര ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യുവാൻ.
പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ അവരുടെ കയ്യിൽ കിട്ടാത്ത രീതിയിൽ ഇവ സൂക്ഷിക്കേണ്ടതുണ്ട്. എലികളെ തുരത്തുന്നതിനുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. യാതൊരു കാശ് ചെലവുമില്ലാതെ തന്നെ എലികളെ തുരത്തി ഓടിക്കുവാൻ ഇതിലൂടെ സാധിക്കും. പ്രധാനമായും ഇതിനായി ഗോതമ്പ് പൊടിയാണ് ആവശ്യമായിട്ടുള്ളത്. ഇതിൻറെ മണം എലികളെ ആകർഷിക്കുവാൻ ഏറ്റവും മികച്ചതാണ്.
പാരസെറ്റമോൾ ഗുളികയെടുത്ത് നല്ലവണ്ണം പൊടിച്ച് ഗോതമ്പ് പൊടിയിലേക്ക് ചേർത്തു കൊടുക്കുക. അവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് ചെറിയ ഉരുളകൾ ആക്കി മാറ്റുക. എലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഈ ഉരുളകൾ വെച്ചുകൊടുക്കണം. രാത്രി ഇത് ചെയ്യുകയാണെങ്കിൽ എലികളെ തുരുത്തി ഓടിക്കുവാൻ ഏറ്റവും നല്ലതാണ്. എലികൾ ഈ ഉരുളകൾ എടുത്തിട്ടില്ലെങ്കിൽ രാവിലെ അത് മാറ്റി വയ്ക്കുക.
പിന്നെയും അത് തന്നെ അടുത്ത ദിവസവും വെച്ചുകൊടുക്കാവുന്നതാണ്. കുട്ടികളുടെ കയ്യിൽ ലഭിക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ വേണം ചെറിയ ഉരുളകൾ ആക്കി വയ്ക്കുവാൻ. ഇത് എത്ര ദിവസം വേണമെങ്കിലും ഉരുളകളാക്കി സൂക്ഷിക്കാവുന്നതാണ്. എലികളുടെ വയറ്റിലേക്ക് പാരസെറ്റമോൾ ഗുളിക ചെന്നാൽ അസിഡിറ്റി മൂലം അവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.