എലികളെ തുരത്തി ഓടിക്കാൻ വീട്ടിലെ ഈ സാധനം മതി, 100% റിസൾട്ട് കിട്ടും…

ഒട്ടുമിക്ക വീടുകളിലെയും പ്രധാന പ്രശ്നക്കാരൻ ആണ് എലി. എലിയുടെ ശല്യം കാരണം ഒന്നും തന്നെ വീട്ടിൽ വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് പലരും നേരിടുന്നത്. എലി ശല്യം പൂർണമായി അകറ്റുന്നതിനുള്ള നല്ലൊരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ചെയ്ത എല്ലാവർക്കും തന്നെ ഉറപ്പായും റിസൾട്ട് ലഭിച്ചിട്ടുള്ള ഒരു സൂത്രം കൂടിയാണിത്.

എലികളെ കൊല്ലുന്നതിനും തിരുത്തുന്നതിനും നിരവധി സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. എലി വിഷം പോലുള്ളവ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പ്രത്യേകിച്ചും അത്തരം സാധനങ്ങൾ അവരുടെ കൈകളിലേക്ക് എത്താതിരിക്കുവാൻ വളരെയധികം സൂക്ഷിക്കേണ്ടതാണ്. യാതൊരു കാശ് ചെലവും ഇല്ലാതെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ എലികളെ തുരത്തുവാൻ നമുക്ക് സാധിക്കും.

അത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. ഇതിനായി നമുക്ക് വേണ്ടത് കോട്ടൺ ആണ്, കോട്ടൺ പഞ്ഞികൾ കുറച്ചെടുക്കുക. ഒരു ബൗൾ എടുത്ത് അതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കണം. അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കുക.

വെള്ളത്തിലേക്ക് ബേക്കിംഗ് സോഡ അലിഞ്ഞു വരും ആ സമയം കോട്ടൺ അതിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. എലികൾ കൂടുതലായി വരുന്ന വീടിൻറെ ഭാഗങ്ങളിലെല്ലാം ഇത് വെച്ച് കൊടുക്കുക. എലി വന്ന് ഇതേ രുചി നോക്കുമ്പോൾ ബേക്കിംഗ് സോഡയുടെ മണവും ടേസ്റ്റും എലികൾക്ക് തീരെ ഇഷ്ടപ്പെടുകയില്ല അതുകൊണ്ടുതന്നെ പിന്നീട് ആ വഴിക്ക് അവൻ വരുകയും ചെയ്യില്ല. മൂന്നോ നാലോ ദിവസം തുടർച്ചയായി തന്നെ ഇത് ചെയ്യുക.