ഫ്രിഡ്ജ് ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഫ്രിഡ്ജിന്റെ അകത്ത് പാലും കറികളും മറ്റു പോകുമ്പോൾ അതിൽനിന്ന് ദുർഗന്ധവും നിറയെ അഴുക്കും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജ് ക്ലീൻ ചെയ്യാനും ഫ്രിഡ്ജിന്റെ ഡോറിൽ കാണുന്ന കരിമ്പനും കറുത്ത പുള്ളികളും കളയാനും സഹായകമാകുന്ന ചില എളുപ്പവഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. കൂടാതെ നമുക്ക് ഉപകാരപ്രദമാകുന്ന മറ്റുപല ടിപ്പുകളും ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാചകം എളുപ്പമാകാൻ ആണ് നമ്മൾ കുക്കർ ഉപയോഗിക്കാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ എട്ടിൻറെ പണി തന്നെ കിട്ടും. ചോറ് പരിപ്പ് എന്നിവ വേവിക്കുന്ന സമയത്ത് കുക്കറിന് പുറത്തേക്ക് വെള്ളം പോവുകയും അത് കഴുകിയെടുക്കുവാൻ വളരെ ബുദ്ധിമുട്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ അതിന് എളുപ്പമായി കുക്കറിനകത്തേക്ക് ഒരു വളയം വെച്ച് ഒരു അടുപ്പുള്ള പാത്രത്തിൽ പരിപ്പും ഉപ്പും ചേർത്ത് വയ്ക്കുക.
പരിപ്പ് പാകം ചെയ്യാൻ എത്ര വിസിൽ ആണോ സാധാരണയായി വയ്ക്കാറുള്ളത് അത്രതന്നെ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടുംതന്നെ പുറത്തേക്ക് തുളുമ്പി പോകാതെ വെന്തു കിട്ടും. ഫ്രിഡ്ജിനകത്ത് ഐസ് കട്ട വന്നു കൂടുന്നത് എല്ലാ വീടുകളിലും പ്രശ്നമാണ്. ഫ്രിഡ്ജ് നമ്മൾ എത്ര തന്നെ കുറച്ചിട്ടാലും ചില കാലാവസ്ഥകളിൽ ഇത്തരത്തിൽ ഐസ് വന്ന് നിറയാറുണ്ട്.
ഫ്രിഡ്ജിന്റെ അകത്തുള്ള ഡിഫ്രംസ്റ്റ് ബട്ടൺ അമർത്തിയാൽ കുറച്ചു സമയം കഴിഞ്ഞു മാത്രമേ ഐസ് മുഴുവനായും മെൽറ്റ് ആവുകയുള്ളൂ. ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് കുറച്ചു ഉപ്പിട്ട് കൊടുക്കുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.