മിക്കവാറും എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ് കിച്ചൻ ടവൽ ക്ലീൻ ചെയ്യുക എന്നത്. ഏറ്റവും കൂടുതലായി അഴുക്ക് പിടിക്കുന്നത് കൊണ്ട് തന്നെയാണ് അത് ക്ലീനാക്കി എടുക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. വളരെ ഈസിയായി കിച്ചൻ ടവൽ ക്ലീൻ ചെയ്ത് എടുക്കാനുള്ള നല്ലൊരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. സാധാരണയായി വളരെ പ്രയാസവും കൂടുതൽ സമയവും ഇതിനായി ആവശ്യമായി വരും.
നമ്മൾ സാധാരണ തുണികൾ വാഷ് ചെയ്യുന്ന പോലെ ക്ലീൻ ചെയ്താലും ഇതിലെ മുഴുവൻ അഴുക്കും പോകണമെന്നില്ല. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് കുറച്ചു സോപ്പ് പൊടി ഇട്ടു കൊടുക്കുക. കിച്ചൻ ടവൽ മുഴുവനായും മുങ്ങി കിടക്കുന്ന രീതിയിൽ വേണം വെള്ളം എടുക്കുവാൻ. സോപ്പ് പൊടി നന്നായി മിക്സ് ചെയ്തു വരുമ്പോൾ അതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്ത് കൊടുക്കുക.
കഴുകേണ്ട ടവലുകൾ ആ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക. പിന്നീട് സ്റ്റവ് കത്തിച്ച് പാത്രം അതിലേക്ക് വെച്ചു കൊടുക്കണം. ആ വെള്ളം നന്നായി തിളച്ചു വരുന്നത് വരെ കാത്തിരിക്കുക. കിച്ചൻ ടവലിൽ ഉള്ള മുഴുവൻ അഴുക്കും ആ വെള്ളത്തിലേക്ക് വന്നിട്ടുണ്ടാകും. വെള്ളത്തിൻറെ നിറം മുഴുവനായും മാറും. അതിൽ എത്രത്തോളം അഴുക്കുണ്ടോ അതിനനുസരിച്ച് വേണം തിളപ്പിക്കുവാൻ.
നന്നായി ചൂടാറിയതിനു ശേഷം സാധാരണ വെള്ളത്തിൽ വാഷ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അഴുക്ക് പൂർണ്ണമായും ഇളകിപ്പോകും. അതിലെ സോപ്പിന്റെ പത കളഞ്ഞാൽ തന്നെ ടവൽ പുതിയത് പോലെ മാറും. കിച്ചൻ ടവൽ ക്ലീൻ ചെയ്യുവാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.