വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുവാൻ ഇനി ആരുടെയും സഹായം വേണ്ട, ഒരു കുപ്പി ഉണ്ടായാൽ മതി…

വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഒരാളുടെ സഹായമില്ലാതെ ഒരിക്കലും ക്ലീൻ ചെയ്യുവാൻ സാധിക്കില്ല. എന്നാൽ വീട്ടമ്മമാർക്ക് ആരുടെയും സഹായം കൂടാതെ ഒറ്റയ്ക്ക് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനുള്ള നല്ലൊരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വാട്ടർ ടാങ്ക് ഒട്ടും തന്നെ കലങ്ങാതെ അതിലെ ചെളി മാത്രം മാറ്റിയെടുക്കുവാൻ ഈ രീതിയിലൂടെ സാധിയ്ക്കും.

ഇതിനായി ഒരു കുപ്പി എടുക്കുക, അതിൻറെ മുകൾഭാഗം മാത്രം നമുക്ക് ആവശ്യമുള്ളൂ. കുപ്പിയുടെ മുകൾഭാഗത്തായി ചെറുതായി കട്ട് ചെയ്തു കൊടുക്കുക. ഒരു ബ്രഷ് പോലെ മുകൾവശം കട്ട് ചെയ്യണം. അതിലെ റിങ്ങ് കൂടി മാറ്റുക. ഒരു മീറ്റർ നീളമുള്ള പിവിസി പൈപ്പ് എടുത്ത് അതിലേക്ക് കുപ്പിയുടെ മുകൾഭാഗം കേറ്റി കൊടുക്കണം.

പിവിസി പൈപ്പ് ചെറുതാക്കി ചൂടാക്കിയതിനു ശേഷം കുപ്പിയുടെ ഉള്ളിലേക്കായി കയറ്റി കൊടുക്കാവുന്നതാണ്. എയർ ടൈറ്റ് ആക്കുന്നതിനായി ഇൻസുലേഷൻ ടേപ്പ് കൊണ്ട് ഒട്ടിച്ചു കൊടുത്താൽ മതിയാകും. ഒട്ടും തന്നെ ഏറെ പുറത്തേക്ക് പോകാത്ത രീതിയിൽ നല്ല ടൈറ്റായി ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചു കൊടുക്കുക. അടുത്തതായി ഇതിന് ആവശ്യമായിട്ടുള്ളത് ഓസാണ്.

നമ്മുടെ വീട്ടിൽ ചെടി നനയ്ക്കുന്ന ഓസ് ഉണ്ടെങ്കിൽ അതുതന്നെ മതിയാകും. ഓസിന്റെ ഒരു അറ്റം പിവിസി പൈപ്പുമായി ജോയിൻ ചെയ്തു കൊടുക്കണം. എയർ പുറത്തേക്ക് പോകാത്ത രീതിയിൽ നല്ല ടൈറ്റായി അതിനകത്തേക്ക് കടത്തി കൊടുക്കുക. ടൈപ്പ് വെച്ച് കവർ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ എയർ പുറത്തേക്ക് പോവുകയില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.