യൂറിക് ആസിഡ് നിയന്ത്രിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ, ഡോക്ടർ പറഞ്ഞു തരുന്ന അറിവ്…

ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ. കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വിഘടിച്ചാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ ടീനുകൾ വിഘടിച്ച് പ്യൂരിൻ ഉണ്ടാവുകയും അതിൽനിന്നും ധാരാളം യൂറിക് ആസിഡ് ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.

ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സന്ധികളിൽ ഉണ്ടാകുന്ന അസഹനീയ വേദനയാണ് യൂറിക് ആസിഡ് കൂടുന്നതിന്റെ പ്രധാന ലക്ഷണം. ഇതുമൂലം ഗൗട്ട്, റൊമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നീ രോഗങ്ങളും ഉണ്ടാകും. ആസിഡിന്റെ അളവ് വർദ്ധിക്കുമ്പോൾ അത് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു വൃക്ക സ്തംഭനം വരെ ഉണ്ടാവാം.

ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് പ്രധാനമായും ചില കാരണങ്ങൾ കൊണ്ടാണ്. ചില ഭക്ഷണം പദാർത്ഥങ്ങൾ പ്രധാനമായും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അമിതമായി ഭക്ഷണം കഴിക്കുന്നത്, മദ്യപിക്കുന്നത്, അമിതമായ മാംസാഹാരങ്ങൾ തുടങ്ങിയവയെല്ലാം പ്യൂരിൻ വിഘടിച്ച് യൂറിക് ആസിഡ് ഉണ്ടാക്കുന്നു. ദീർഘകാലത്തെ വൃക്ക രോഗങ്ങൾ കൊണ്ടു രക്തത്തിലുള്ള യൂറിക് ആസിഡ് പുറന്തള്ളാൻ സാധിക്കാതെ വരുന്നു.

ഇതുമൂലം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാം. തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാര തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുക, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ശരീരത്തിൽ നിന്നും അമിതമായി ജലം പുറത്തുപോവുക, കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു. ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുവാൻ സാധിക്കും. കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.