ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ തലവേദന ഉണ്ടാകാനുള്ള പതിവു കാരണങ്ങൾ പലപ്പോഴും നാം അവഗണിച്ച് സ്വയം ചികിത്സ ചെയ്യാറാണ് പതിവ്. തലവേദന ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണം സൈനസൈറ്റിസ് എന്ന രോഗാവസ്ഥയാണ്. ജലദോഷവും സൈനസൈറ്റിസും തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.
ഈ രണ്ട് അവസ്ഥകളും തുടക്കത്തിൽ സമാനമായ ലക്ഷണങ്ങളാണ് കാണിക്കുക. ജലദോഷത്തിന് പ്രത്യേക ചികിത്സകൾ ആവശ്യമില്ല പരിചരണമാണ് വേണ്ടത് സാധാരണയായി ഇത് ഏഴു മുതൽ 10 ദിവസം വരെ കൃത്യമായ പരിചരണം ആവശ്യമായി വരുന്നു ചികിത്സിച്ചില്ലെങ്കിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല. എന്നാൽ സൈനസൈറ്റിസ് ചികിത്സിച്ചില്ലെങ്കിൽ രോഗം കൂടുതൽ വഷളാകും.
സൈനസുകളിൽ ടിഷ്യു വീക്കം ഉണ്ടാകുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. നെറ്റി, മൂക്ക്, കണ്ണ് എന്നിവയ്ക്ക് ചുറ്റുമുള്ള പൊള്ളയായ വായു നിറഞ്ഞ് ഇടങ്ങളാണ് സൈനസുകൾ. ഈയിടങ്ങളിൽ കഫം ഉല്പാദിപ്പിക്കുന്ന ചർമ്മങ്ങളും ഉണ്ട് സാധാരണയായി ഈ ചർമ്മത്തിൽ സിലിയ എന്നറിയപ്പെടുന്ന മുടി പോലെയുള്ള ഘടനകൾ പുറത്തേക്ക് ഒഴുകുന്നതിനായി നിങ്ങളുടെ മൂക്കിലേക്ക് കഫം തള്ളുന്നു.
സൈനസ് മൈ ബ്രോയിലുകളുടെ വീക്കം കാരണം കഫത്തിന്റെ ഈ ഒഴുക്ക് തടസ്സപ്പെടുന്നു. ഇത് അണുബാധയ്ക്കും തലവേദന, ചുമ, കഫക്കെട്ട്, മൂക്കിൽ അസ്വസ്ഥത എന്നിവ ഉണ്ടാക്കാം. വിവിധ തരത്തിലുള്ള വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധകളാണ് ഇത് ഉണ്ടാക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ജലദോഷവും ഈ രോഗത്തിന് കാരണമാകുന്നു. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ഈ രോഗം പല സങ്കീർന്നതുകളിലേക്കും നയിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.