വീട്ടിലെ ഫ്ലോറുകൾ നന്നായി വെട്ടി തിളങ്ങുവാനായി പലതരത്തിലുള്ള ലിക്വിഡുകൾ ട്രൈ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. വിപണിയിൽ നിരവധി പേരുകളിൽ ഒരുപാട് ലിക്വിഡുകൾ ലഭ്യമാണ്. എന്നാൽ പലതും മാറിമാറി ഉപയോഗിച്ചിട്ടും ഫലം ലഭിക്കാതെ വരുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ വളരെ ഉപകാരപ്രദമാകുന്ന ഫ്ലോറുകളും ജനാലുകളും വാതിലുകളും എല്ലാം നല്ല വൃത്തിയായി തുടക്കാൻ.
ഉപയോഗിക്കുന്ന ഒരു ലിക്വിഡ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു ചെറിയ ജാറിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് ഒരു സ്പൂൺ അളവിൽ വിനാഗിരി ഒഴിച്ച് കൊടുക്കണം. പിന്നെ നമ്മൾ ഉപയോഗിക്കുന്നത് കർപ്പൂരമാണ്, നല്ല മണം ലഭിക്കുന്നതിനും പാറ്റകളെയും പ്രാണികളെയും ഈച്ചകളെയും എല്ലാം ഓടിക്കുന്നതിനും കർപ്പൂരം സഹായകമാകും.
രണ്ട് കർപ്പൂരം കൂടി പൊടിച്ച് ആ ലായനിയിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് അല്പം ഉപ്പു കൂടി ചേർക്കണം. ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല അണുക്കളെ ഇല്ലാതാക്കുന്നതിനും ഉപ്പ് ഗുണകരമാകുന്നു. ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് അല്പം ഈ ലായനി ഒഴിച്ചതിനു ശേഷം വൃത്തിയാക്കാവുന്നതാണ്. ജനാലകളും വാതിലുകളും ഡൈനിങ് ടേബിളും എല്ലാം തുടയ്ക്കുന്ന വെള്ളത്തിലേക്ക്.
ഇത് അല്പം ഒഴിച്ചതിനു ശേഷം തുടച്ചെടുക്കുകയാണെങ്കിൽ നല്ല മണവും ഉണ്ടാകും ക്ലീൻ ആവുകയും ചെയ്യും. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അവിടുത്തെ ഫ്ലോറുകൾ നല്ലവണ്ണം വൃത്തിയായി ഇരിക്കുന്നതിനായി അണുബാധകൾ ഒന്നും ഏൽക്കാതിരിക്കുന്നതിനും ആയി ഈ ലിക്വിഡ് ഒഴിച്ച് ക്ലീൻ ചെയ്താൽ മതിയാകും. യാതൊരു കാഴ്ച ചെലവുമില്ലാത്ത തന്നെ വീട്ടിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.