സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പല്ലുകൾ. വെളുത്ത പല്ലുകൾ സൗന്ദര്യത്തിന് ഏറെ പ്രധാനമാണ് ചിരിക്കുമ്പോൾ പല്ലുകൾക്ക് ഭംഗിയും വൃത്തിയും ഇല്ലെങ്കിൽ പിന്നെ എത്ര ഭംഗി ഉണ്ടായിട്ടും ഒരു കാര്യവുമില്ല. പ്രായം വർധിക്കുന്നത് അനുസരിച്ചും ചില ഭക്ഷണസാധനങ്ങളുടെ ഉപയോഗം കൊണ്ടും പല്ലിൻറെ നിറം മങ്ങി മഞ്ഞയായി മാറുന്നു.
ഇത് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പല്ലിൻറെ സ്വാഭാവിക നിറം എന്നേക്കുമായി നഷ്ടപ്പെടും. പല്ലിൻറെ നിറം വർദ്ധിപ്പിക്കാനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ പല്ലിൻറെ ആരോഗ്യത്തിന് ഭീഷണിയായി മാറുന്നു. അതുകൊണ്ടുതന്നെ നമ്മുടെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന ചില പദാർത്ഥങ്ങൾ കൊണ്ട് പല്ലിലെ മഞ്ഞ കറകൾ പൂർണ്ണമായും അകറ്റാൻ സാധിക്കും.
അത്തരത്തിൽ ഒരു വീട്ടുവൈദ്യമാണ് പരിചയപ്പെടുത്തുന്നത്.പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചില പദാർത്ഥങ്ങൾ വളരെയധികം സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ചെറുനാരങ്ങയും ഇഞ്ചിയും എല്ലാം. ഈ രണ്ട് ചേരുവകൾ ഉപയോഗിച്ചുകൊണ്ട് പല്ലിലെ മഞ്ഞക്കറ പൂർണമായും അകറ്റുവാൻ സാധിക്കും. ഒരു ചെറിയ കഷണം ഇഞ്ചി എടുത്ത് തൊലികളഞ്ഞ് അത് കുത്തി ചതച്ച് എടുക്കുക.
അതിലേക്ക് അല്പം ചെറുനാരങ്ങ നീര് കൂടി ചേർക്കുക. ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ടൂത്ത്ബ്രഷിൽ ഇതെടുത്ത് രണ്ട് നേരവും പല്ല് തേക്കുക. തുടർച്ചയായി കുറച്ചു ദിവസം ഇങ്ങനെ ചെയ്താൽ പല്ലിലെ മഞ്ഞ കറ പൂർണമായും മാറിക്കിട്ടും. നാച്ചുറൽ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ പല്ലിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.