ഉറുമ്പുകളെ തുരത്തി ഓടിക്കാൻ അടിപൊളി ടെക്നിക്ക്, പരീക്ഷിച്ചവർക്കെല്ലാം ഉറപ്പായും റിസൾട്ട് കിട്ടും…

ഉറുമ്പുകളെ കൊണ്ടുള്ള ശല്യം പല വീട്ടിലെയും പ്രശ്നമാണ്. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ മധുര പലഹാരങ്ങളും ബിസ്ക്കറ്റിന്റെ കഷ്ണങ്ങളും എല്ലാം വീടിൻറെ പല ഭാഗങ്ങളിലായി ഉണ്ടാകാം അത്തരം സന്ദർഭങ്ങളിൽ ഉറുമ്പുകൾ വന്നു കൂടുന്നതും സഹജമാണ്. ചെറിയ ഉറുമ്പ് ആണെങ്കിൽ പോലും അതിൻറെ ഒരു കടി കിട്ടിയാൽ കുറച്ചുനേരത്തേക്ക് ചൊറിച്ചിലും വേദനയ്ക്കും കുറവുണ്ടാവുകയില്ല.

ഉറുമ്പുകളെ കൊല്ലാനായി പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ഉറുമ്പ് പൊടിയും മറ്റും ഉപയോഗിക്കുന്നത് കുട്ടികളുള്ള വീടുകളിൽ അത്ര അനുയോജ്യമായ കാര്യമല്ല. ഉറുമ്പുകളെ കൊല്ലാതെ തന്നെ അവ വീട്ടിലേക്ക് വരാതിരിക്കുവാൻ നമ്മൾ ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. കരിഞ്ചീരകം അല്ലെങ്കിൽ നല്ല ജീരകം ഇവയിലെ ഏതെങ്കിലും ഒന്ന് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക.

ചൂടാറിയതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉറുമ്പുകൾ കൂടുതലായി വരുന്ന ഭാഗത്ത് സ്പ്രേ ചെയ്തു കൊടുക്കാം. ജീരകത്തിന്റെ സ്മെല്ല് ഉറുമ്പുകൾക്ക് ഒട്ടും തന്നെ ഇഷ്ടമല്ല അതുകൊണ്ടുതന്നെ ഇത്തരത്തിൽ തെളിച്ചു കൊടുത്താൽ അവ അടുക്കുക പോലുമില്ല. അവയെ കൊല്ലാതെ തന്നെ തുരുത്തി ഓടിക്കുകയാണ് ഇതുമൂലം ചെയ്യുന്നത്. മറ്റൊരു വഴിയാണ് പശുവിൻറെ ചാണകം ഉറുമ്പുകൾ വരുന്ന ദ്വാരത്തിൽ വച്ചുകൊടുക്കുക.

ചാണകത്തിന്റെ മണവും ഉറുമ്പുകൾക്ക് തീരെ ഇഷ്ടമല്ല അവ അടുക്കുകയില്ല. ഇതിലേതെങ്കിലും ഒരു രീതി ഉപയോഗിച്ചാൽ തന്നെ നല്ല മാറ്റം കിട്ടും. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ജീരകം ഉപയോഗിച്ചുള്ള ടെക്നിക് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉറുമ്പുകളെ യാതൊരു തരത്തിലും ദ്രോഹിക്കാതെ തന്നെ അവ നമ്മുടെ വീടുകളിലേക്ക് വരാതെ ആക്കാനുള്ള നല്ലൊരു വഴിയാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.