ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് ഗ്യാസ് അഥവാ അസിഡിറ്റി. നമ്മൾ കഴിക്കുന്ന ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നു. കൂടാതെ വയറിന് പിടിക്കാത്ത ആഹാരം കഴിക്കുന്നതിലൂടെയും വയറ്റിൽ ഗ്യാസ് നിറയുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വയറു വീർത്തിരിക്കുക, ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം,
നെഞ്ചിരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയാണ്. ദഹന പ്രശ്നങ്ങൾ ഒക്കെ മാറ്റി അസിഡിറ്റിയെ പൂർണ്ണമായും അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട് അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം. വയറിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ ഏറ്റവും മികച്ച ഒന്നാണ് ഇഞ്ചി. ദഹന പ്രശ്നങ്ങൾക്കും ഗ്യാസ് എന്നീ പ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധി കൂടിയാണിത്.
വയറ്റിലെ അസിഡിക് നേച്ചർ കുറയ്ക്കുവാൻ സഹായകമാകുന്നു. ഒരു ചെറിയ കഷണം ഇഞ്ചിയും അല്പം കല്ലുപ്പും ചേർത്ത് നന്നായി അരച്ച് ചെറിയ ഉരുളകളാക്കി വിഴുങ്ങുന്നത് വയറ്റിലെ ഗ്യാസ് വേഗത്തിൽ ഇല്ലാതാക്കാൻ സഹായകമാകും. ഇഞ്ചി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ഏറെ നല്ലതാണ്. ഇഞ്ചിയെ പോലെ തന്നെ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി.
ഇത് തൊലി കളയാതെ ചുട്ടെടുത്ത് അതിൽ നിന്നും തൊലി നീക്കം ചെയ്ത് കഴിക്കുന്നത് അസിഡിറ്റി മാറുന്നതിന് ഗുണം ചെയ്യും. ദഹന പ്രശ്നങ്ങൾ മാറ്റുന്നതിന് തൈരും ഏറെ ഉത്തമമാണ്. വയറ്റിൽ നിന്നും ഗ്യാസിന്റെ ബുദ്ധിമുട്ട് നീക്കം ചെയ്യുന്നതിന് കുറച്ചു മോരിൽ മല്ലിയില, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് കഴിച്ചാൽ മതിയാകും. കൂടുതൽ പൊടിക്കൈകൾ അറിയുന്നതിനായി വീഡിയോ കാണുക.