ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഗ്യാസ് അഥവാ അസിഡിറ്റി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം പലപ്പോഴും അർഹിക്കുന്ന ശ്രദ്ധ നൽകാറില്ല. വളരെ അസഹനീയമായും തോന്നുമ്പോൾ മാത്രമേ പരിഹാരം തേടാറുള്ളൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നം കൂടിയാണിത്. ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ കൃത്യസമയത്ത് തന്നെ ഭേദമാക്കിയില്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവുന്നു.
ഇതുമായി ബന്ധപ്പെട്ട നിരവധി ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിൽ കാണുന്നു.വയറിലെ അസ്വസ്ഥത, ഓക്കാനം, ഛർദി, വയറിളക്കം, മലബന്ധം, വിശപ്പില്ലായ്മ എന്നിങ്ങനെ. അസിഡിറ്റി പ്രശ്നത്തെ മറികടക്കാൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതുണ്ട്. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, എല്ലാദിവസവും ഒരേസമയം ഭക്ഷണം കഴിക്കുക, ഭക്ഷണം നന്നായി ചവക്കുക തുടങ്ങിയ കാര്യങ്ങളിൽ അല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
കൂടാതെ ധാരാളം വെള്ളം കുടിക്കേണ്ടതും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വളരെ അത്യാവശ്യമാണ്. തെറ്റായ ജീവിതരീതിയാണ് അസിഡിറ്റി വ്യാപകമാകുന്നതിന് കാരണം.ചില പദാർത്ഥങ്ങൾ അസിഡിറ്റി കുറയ്ക്കാൻ സഹായകമാകുന്നു. ദിവസവും അയമോദകം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ആമാശയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
അസിഡിറ്റിക്കുള്ള ഉത്തമ മറുമരുന്നാണ് പാല്. തണുത്ത പാൽ കുടിക്കുന്നത് ഉടൻതന്നെ അസിഡിറ്റി ഒഴിവാക്കും. ചില ആളുകൾക്ക് പാല് കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവുന്നതിനും കാരണമായി തീരുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുന്നത് അസിഡിറ്റി അകറ്റാൻ ഏറെ ഉത്തമം തന്നെ. ഇവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായകമാകുന്നു. ഈ പ്രശ്നത്തിൽ നിസ്സാരമായി കാണാതെ കൃത്യസമയത്ത് ചികിത്സ തേടുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.