കീഴ്വായു ശല്യം പൂർണ്ണമായും അകറ്റാൻ ഇതാ ചില പരിഹാരങ്ങൾ, വീട്ടിൽ ഇങ്ങനെ ചെയ്തു നോക്കൂ…

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അധോ വായു അഥവാ കീഴ്വായു ശല്യം. ഇത് പൊതുസ്ഥലങ്ങളിൽ നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രശ്നം കൂടിയാണ്. വയറ്റിൽ രൂപപ്പെടുന്ന ഗ്യാസ് ആണ് ഇത്തരത്തിൽ കീഴ്വായുവായി പോകുന്നത്. രണ്ടു തരത്തിലാണ് ഗ്യാസ് വയറ്റിൽ രൂപപ്പെടുന്നത് ഒന്നു ഭക്ഷണത്തിലൂടെയും മറ്റൊന്ന് വായിലൂടെ വയറിലെത്തുന്ന ഗ്യാസ്. വയറ്റിൽ രൂപപ്പെടുന്ന ഗ്യാസ് രണ്ടുതരത്തിൽ പുറത്തുപോകുന്നു ഏമ്പക്കമായും അല്ലെങ്കിൽ കീഴ്വായുവായും.

പ്രായമായവരിലാണ് അതോ വായുവിന്റെ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഗ്യാസ് ധാരാളമായി ഉണ്ടാകുന്നു പലപ്പോഴും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും ഇതുമൂലം കീഴ്വായു ഉണ്ടാവുന്നതിനുള്ള സാഹചര്യവും കൂടുതലാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കാർബോഹൈഡ്രേറ്റുകൾ ബ്രേക്ക് ചെയ്യുമ്പോൾ ബാക്ടീരിയകളുമായി ചേർന്ന് കീഴ്വായുവിനും ദുർഗന്ധത്തിനും കാരണമാകുന്നു.

അമിതമായ ഗ്യാസ് മറ്റു പല രോഗങ്ങൾക്കും കാരണമായേക്കാം. പാൻക്രിയാസ് പ്രശ്നങ്ങൾ, കുടൽ ക്യാൻസർ തുടങ്ങിയവയെല്ലാം കീഴ്വായു പ്രശ്നമുണ്ടാക്കാം. പ്രമേഹ രോഗികളിലും ഇതിൻറെ പ്രശ്നം കൂടുതലായി കണ്ടുവരുന്നു. അമിതമായ അസിഡിറ്റി പ്രശ്നമുള്ളവർക്കും ഇരട്ടബിൾ ഭവൽ സിൻഡ്രം രോഗമുള്ളവർക്കും ഇത് കൂടുതലായും ഉണ്ടാവാം. മലബന്ധവും ശോധന കുറവുമാണ് ഈ പ്രശ്നത്തിനുള്ള മറ്റൊരു കാരണം.

ധാരാളം വെള്ളം കുടിക്കുന്നത് ഇതിന് സഹായകമാകും. ദിവസവും കുറച്ച് സമയം വ്യായാമത്തിനായി നീക്കി വയ്ക്കുക വ്യായാമത്തിലൂടെ കുടലിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും ഗ്യാസ് ഉണ്ടാകുന്നതിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ഉള്ളി, വെളുത്തുള്ളി എന്നിങ്ങനെയുള്ള സൾഫർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഗ്യാസ് രൂപീകരണത്തിന് കാരണമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.