ഇന്ന് ഒട്ടുമിക്ക വീടുകളിലും ഒരു കറ്റാർവാഴ ചെടിയെങ്കിലും ഉണ്ടാകും. എന്നാൽ ഇലകൾക്ക് ഒട്ടും തന്നെ വലിപ്പമില്ലാതെ മുരടിച്ചു നിൽക്കുന്ന ചെടിയാണ് മിക്ക വീടുകളിലും കാണാൻ കഴിയുക. കറ്റാർവാഴയ്ക്ക് ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നത്. ഇന്ന് നിരവധി സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലെ ഒരു പ്രധാന ഘടകം കൂടിയാണ് കറ്റാർവാഴ. ഒരുപാട് ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഇതിനെ ഉപയോഗിക്കുന്നു.
കറ്റാർവാഴ നന്നായി തഴച്ചു വളരാനുള്ള ചില പൊടിക്കൈകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് വീടിനു പുറത്ത് അലോവേര ചെടി വളർത്താൻ സാധിക്കുകയില്ല അങ്ങനെയുള്ളവർക്ക് വീടിനകത്ത് തന്നെ അലോവേര നന്നായി തഴച്ചുവളർത്തുവാൻ എന്തൊക്കെ ചെയ്യണം എന്ന് മനസ്സിലാക്കാം. നല്ല കരുത്തുള്ള കറ്റാർവാഴ ചെടി ഉണ്ടാക്കി എടുക്കുവാൻ നമ്മൾ ചേർത്തു കൊടുക്കുന്നത് തേയില വെള്ളമാണ്.
ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു തേയില പൊടി ചേർത്തു കൊടുക്കണം. നന്നായി തിളപ്പിച്ച് എടുത്തതിനു ശേഷം ചൂടാറാനായി വയ്ക്കുക. നല്ലവണ്ണം ചൂടാറിയതിനു ശേഷം മാത്രമേ ചെടിയിലേക്ക് ഒഴിക്കാൻ പാടുകയുള്ളൂ. പഞ്ചസാര ചേർക്കരുത് അതുപോലെ തേയില അരിച്ചെടുത്ത് ഒഴിക്കാനും പാടില്ല.
ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മതി. പുറത്തുവയ്ക്കുന്ന കറ്റാർവാഴയാണെങ്കിൽ അത് നന്നായി വളരുവാൻ ഒരു വളം നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനായി വീട്ടിൽ ഉപയോഗശേഷം ബാക്കിവരുന്ന പഴത്തൊലി, മുട്ടത്തോട്, പച്ചക്കറി വേസ്റ്റുകൾ തുടങ്ങിയവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് വെള്ളമൊഴിക്കുക. തുടർന്ന് ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ വീഡിയോ കാണുക.