പനങ്കുല പോലെ മുടി വളരാൻ ആരും പറഞ്ഞു തരാത്ത ഒരു അടിപൊളി സൂത്രം, 100% റിസൾട്ട് ഉറപ്പ്…

സൗന്ദര്യത്തിന്റെ പ്രധാന അളവുകോലാണ് മുടി പ്രത്യേകിച്ചും സ്ത്രീകൾ ആഗ്രഹിക്കുന്ന ഒന്നാണ് അഴകാർന്ന ഇടതൂർന്ന മുടിയിഴകൾ. മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും പല ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

മുടി വളർച്ചയ്ക്കും താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടൽ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത നാച്ചുറൽ ആയ രീതികൾ ആണെങ്കിൽ ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. മുടി വളർച്ചയ്ക്ക് സഹായകമാകുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞക്കുരു. സാധാരണയായി മുട്ട ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഉത്തമം ആണെന്ന് അറിയാത്തവരായി ആരും ഉണ്ടാവില്ല.

അത്രയധികം ഗുണങ്ങൾ ആണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ എന്ന ഘടകവും വിറ്റാമിനുകളും മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിലിനും ഗുണകരമാണ്. ഈ പാക്ക് തയ്യാറാക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്നത് മുട്ടയുടെ മഞ്ഞ കരുവാണ്. പുരുഷന്മാർക്ക് ആണെങ്കിൽ ഒരെണ്ണം തന്നെ മതിയാകും സ്ത്രീകൾക്ക് മുടിയുടെ നീളം അനുസരിച്ച് ഒന്നോ രണ്ടോ8 ഉപയോഗിക്കാവുന്നതാണ്.

ഒരു ബൗളിലേക്ക് ആവശ്യത്തിനുള്ള മഞ്ഞക്കരു എടുത്തതിന് ശേഷം അതിലേക്ക് ആൽമണ്ട് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ അല്ലെങ്കിൽ തേൻ ഇവയിൽ ഏതെങ്കിലും ഒഴിച്ചുകൊടുക്കുക. ആൽമണ്ട് ഓയിൽ ആണ് ഏറ്റവും ഉത്തമം. നന്നായി യോജിപ്പിച്ചതിനു ശേഷം തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിനു ശേഷം മൈൽഡ് ആയിട്ടുള്ള ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് ചെയ്താൽ തന്നെ നല്ല റിസൾട്ട് ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.