സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ ഒട്ടുമിക്ക ആളുകളും. ചർമ്മസൗന്ദര്യത്തിന് പുറമേ മുടിയുടെ സൗന്ദര്യത്തിനും ഒരുപാട് പ്രാധാന്യമുണ്ട്. സ്ത്രീകളുടെ അഴകിന്റെ അളവുകോലായി കണക്കാക്കുന്ന ഒന്നു കൂടിയാണ് മുടി. തിളക്കവും മിനുസവുമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. സ്ത്രീകൾ മാത്രമല്ല ഇന്നത്തെ കാലത്ത് പുരുഷന്മാരും മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപാട് പ്രാധാന്യം നൽകുന്നു.
എന്നാൽ ജീവിതരീതിയിലെ പല മാറ്റങ്ങളും പരിസ്ഥിതിക പ്രശ്നങ്ങളും മുടിക്ക് ദോഷകരമാകുന്ന രീതിയിൽ ബാധിക്കുന്നുണ്ട്. മലിനീകരണം, മാനസിക സമ്മർദ്ദം, ഭക്ഷണ രീതി തുടങ്ങിയവയെല്ലാം നിരവധി പ്രശ്നങ്ങൾ മുടിയിൽ ഉണ്ടാക്കുന്നു. മുടി പൊട്ടൽ, മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിങ്ങനെയാണ്. എന്നാൽ മുടികൊഴിച്ചിലും മുടി പൊട്ടലും പൂർണ്ണമായും അകറ്റി മുടി നന്നായി തഴച്ചു വളരുവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി ഉലുവ ഉപയോഗിച്ച് ഒരു ഹെയർ മാസ്ക് തയ്യാറാക്കണം.2 ടീസ്പൂൺ ഉലുവ വെള്ളത്തിൽ കുതിർക്കുക ഏകദേശം 12 മണിക്കൂർ എങ്കിലും ഉലുവ നന്നായി കുതിരണം അതിനുശേഷം അത് അരച്ചെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങ നീര്, രണ്ട് സ്പൂൺ തൈര്, ഒരു സ്പൂൺ വിറ്റാമിൻ ഇ ഓയിൽ എന്നിവ ചേർത്തു കൊടുക്കണം. വിറ്റാമിൻ ഇ ഇല്ലെങ്കിൽ മുട്ടയുടെ വെള്ള ചേർത്തു കൊടുത്താലും മതിയാവും.
ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കുക. ഇത് കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപായി തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കണം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഹെയർ മാസ്ക് ഏതു പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.