മുടി മുട്ടോളം വളർത്താൻ ഈ രണ്ടു ചേരുവകൾ മതി, ഒരു കിടിലൻ ഹെയർ പാക്ക്…

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് മുടിയുടെ സൗന്ദര്യവും ആരോഗ്യവും. കറുത്ത ഇടതൂർന്ന മുടികൾ സ്ത്രീകളുടെ സ്വപ്നമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ യഥാർത്ഥത്തിൽ ഇതിനുവേണ്ടി എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല. വിപണിയിൽ ലഭ്യമാകുന്ന ഏതുതരത്തിലുള്ള ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. സ്ത്രീകൾ മാത്രമല്ല ഇന്ന് പുരുഷൻമാരും മുടിയുടെ സൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. തെറ്റായ ജീവിതരീതിയിലൂടെ മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ, അകാലനര എന്നിങ്ങനെ നിരവധി സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. പ്രകൃതിദത്തമായ രീതിയിൽ ഇവ പരിഹരിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്പം ശ്രദ്ധയോടെ മുടി പരിപാലിക്കുവാൻ കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായും മാറ്റുവാൻ സാധിക്കും.

മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്ക് പരിചയപ്പെടാം. വീട്ടിൽ സുലഭമായി ലഭിക്കുന്ന രണ്ട് ചേരുവകൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാവുന്നതാണ്. അതിനായി കറ്റാർവാഴയും ഉള്ളിയും എടുക്കുക. ഫ്രഷ് കറ്റാർ വാഴയാണ് ഏറ്റവും ഉത്തമം. ഇത് തയ്യാറാക്കുന്നതിനായി ഒരു മിക്സിയുടെ ജാറിലേക്ക് കറ്റാർവാഴയും ഉള്ളിയും ചേർത്തു കൊടുക്കണം.

ഇവ രണ്ടും നന്നായി അരച്ചെടുത്ത് കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്താൽ മുടി മൂന്നിരട്ടിയായി തഴച്ചു വളരും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി ഏത് പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.