മുട്ട കഴിക്കുവാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവുകയില്ല. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് മുട്ട. കുട്ടികൾക്കാണെങ്കിൽ ദിവസവും മുട്ട കഴിക്കുന്നത് ശാരീരിക വളർച്ചക്കും മാനസിക വളർച്ചയ്ക്കും സഹായം ആകുന്നതാണ്. ചിലർ മുട്ട പുഴുങ്ങി കഴിക്കാറുണ്ട് എന്നാൽ മറ്റ് ചിലർ പല വിഭവങ്ങൾ ആക്കി മാറ്റിയതിനുശേഷം മാത്രമേ കഴിക്കാറുള്ളൂ.
മുട്ട പുഴുങ്ങുന്ന സമയത്ത് മുട്ടയുടെ തോട് കളയുക എന്നത് കുറച്ചു ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം തന്നെ. പലരും പല രീതിയാലാണ് മുട്ടയുടെ തോടുകൾ വൃത്തിയാക്കി എടുക്കുന്നത്. പലർക്കും ഉള്ള ഒരു പ്രശ്നമാണ് മുട്ട പുഴുങ്ങി തോട് കളയുമ്പോൾ അത് പൊട്ടിപ്പോകുന്നത്. ഈയൊരു പ്രശ്നം തടയാനുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
മുട്ട പുഴുങ്ങുന്നതിനു മുൻപായി ഫ്രിഡ്ജിൽ നിന്ന് എടുക്കുന്ന മുട്ടകൾ അരമണിക്കൂർ എങ്കിലും പുറത്തു വയ്ക്കേണ്ടതുണ്ട്. തണുപ്പ് നന്നായി വിട്ടതിനുശേഷം മാത്രം കഴുകിയെടുക്കുക. പല ആളുകളും ചെയ്യുന്ന ഒരു തെറ്റാണ് നല്ലോണം തിളച്ച വെള്ളത്തിൽ മുട്ടയിട്ട് പുഴുങ്ങി എടുക്കുന്നത് എന്നാൽ യാതൊരു കാരണവശാലും ഇത് ചെയ്യുവാൻ പാടുള്ളതല്ല. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് മുട്ടകളിട്ട് നന്നായി തിളപ്പിച്ച് എടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആണെങ്കിൽ മുട്ട പൊട്ടാതെ തന്നെ നമുക്ക് കിട്ടും. മുട്ട നന്നായി പുഴുങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. നന്നായി തണുത്തതിനു ശേഷം മാത്രം തോടുകളയുക. വളരെ എളുപ്പത്തിൽ തന്നെ പൊട്ടിപ്പോകാതെ മുട്ടയുടെ തോട് കളയാൻ സാധിക്കും. ഇതുപോലെ ചെയ്തു നോക്കൂ പൊട്ടാതെ തന്നെ മുട്ടകൾ കിട്ടുന്നു. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.