വളരെ സാധാരണമായി കാണുന്ന ഒരു രോഗാവസ്ഥയാണ് കുടൽ അണുബാധ. വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദി എന്നിങ്ങനെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ദഹന നാളത്തിൽ വീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് കുടൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസുകൾ അല്ലെങ്കിൽ പരാനഭോജികൾ എന്നിവയാൽ സംഭവിക്കാം. ഇത് പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ബാധിക്കുന്നു.
ബാക്ടീരിയ, വൈറസ്, ഫംഗസുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളാണ് കുടൽ അനുപാത ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. മിക്ക സന്ദർഭങ്ങളിലും ഈ സൂക്ഷ്മാണുക്കൾ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ കൈമാറ്റം ചെയ്യപ്പെടുന്നു. ശുചിത്വം ഇല്ലായ്മയാണ് കുടൽ അണുബാധയുടെ ഏറ്റവും സാധാരണ കാരണം. ബാത്റൂം ഉപയോഗിച്ചതിനു ശേഷം കൈകൾ നന്നായി കഴുകുന്നതിൽ പരാജയപ്പെടുന്നത് അണുബാധ ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ചില രോഗങ്ങളും മരുന്നുകളുടെ ഉപയോഗങ്ങളും അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ദീർഘ നാളത്തേക്ക് ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവരിലും ഈ രോഗാവസ്ഥ ഉണ്ടാവാം. ഓരോ അണുബാധയുടെയും തരത്തെയും തീവ്രതയും ആശ്രയിച്ച് അതിന്റെ ലക്ഷണങ്ങളിലും മാറ്റം ഉണ്ടാകുന്നു. മിക്ക സന്ദർഭങ്ങളിലും ഒരു രോഗകാരിയുമായി സമ്പർക്കം പുലർത്തിയ ഉടൻതന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടണമെന്നില്ല.
കുടലിൽ വീക്കം അല്ലെങ്കിൽ പ്രകോപനം ഉണ്ടാകുമ്പോൾ വയറിളക്കം സംഭവിക്കുന്നു, ഇതുമൂലം അധിക ദ്രാവകങ്ങൾ ഉല്പാദിപ്പിക്കുകയും മാലിന്യങ്ങൾ സാധാരണയേക്കാൾ വേഗത്തിൽ പുറന്തള്ളുകയും ചെയ്യുന്നു. ഒരു പകർച്ചവ്യാദ്യം മൂലം ഉണ്ടാകുന്ന ദഹനനാളത്തിലെ വീക്കം വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമായിത്തീരാം. കുടലിന് പുറത്ത് മറ്റു ശരീര ഭാഗങ്ങളിൽ അണുബാധ വ്യാപിച്ചിട്ടുണ്ടെങ്കിൽ അമിതമായ പനിയും ക്ഷീണവും ഉണ്ടാകുന്നു. കുടൽ അനുപാതയുടെ ചികിത്സാരീതികളെ കുറിച്ച് മനസ്സിലാക്കുന്നതിന് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.