വേസ്റ്റ് കുഴി നിറയാതിരിക്കാനും ദുർഗന്ധം വരാതിരിക്കാനും ഉള്ള ഒരു കിടിലൻ ഐഡിയ👌

ഒട്ടുമിക്ക വീടുകളിലും ഉള്ള പ്രധാന പ്രശ്നമാണ് വേസ്റ്റ് കുഴിയും സെപ്റ്റിക്കുഴിയും പെട്ടെന്ന് നിറയുക എന്നത്. വേസ്റ്റ് കുഴി വേഗത്തിൽ നിറയുകയും അതിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നത് ബ്ലോക്ക് ഉണ്ടാവുന്നതും എല്ലാം മിക്ക വീടുകളിലെയും പ്രശ്നമാണ്. എന്നാൽ വേസ്റ്റ് കുഴി വേഗത്തിൽ നിറയാതിരിക്കുവാനും ബ്ലോക്ക് ഉണ്ടാവാതിരിക്കാനും ഉള്ള നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യം തന്നെ ഇത് ചെയ്യുന്നതിനായി കയ്യിൽ ഗ്ലൗസ് ഇടുക. ആദ്യത്തെ ടിപ്പ് ചെയ്യുന്നതിനായി നമ്മൾ ഉപയോഗിക്കുന്നത് പച്ച ചാണകം ആണ്. ചാണകത്തിൽ ധാരാളം ബാക്ടീരിയകൾ ഉണ്ട് അവ വേസ്റ്റ് ഇല്ലാതാക്കുവാൻ സഹായിക്കും. ആവശ്യമില്ലാത്ത ഒരു ബക്കറ്റിൽ കുറച്ചു ചാണകം എടുക്കുക അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക.

ചാണകപ്പൊടിക്ക് പകരം പച്ച ചാണകം എടുക്കുന്നതാണ് ഏറ്റവും ഉത്തമം. സെപ്റ്റിടാങ്കിന്റെ കുഴിയിലേക്ക് ഇവ പൈപ്പ് വഴി ഒഴിച്ചുകൊടുക്കുക. സെപ്റ്റിക് ടാങ്ക് വേഗത്തിൽ നിറയാതിരിക്കുവാൻ ഈ രീതി ഏറെ ഗുണകരമാണ്. രണ്ടാമത്തെ ടിപ്പ് ചെയ്യുന്നതിനായി ആവശ്യമായിട്ടുള്ളത് ശർക്കരയാണ്. ശർക്കര പൊടിച്ചെടുത്ത് കുറച്ചു വെള്ളം തിളപ്പിച്ച് അതിലേക്ക് ഇട്ടു കൊടുക്കുക. ശർക്കര പാനീയം തയ്യാറാകുന്നതുവരെ ചെറുതീയിൽ ഇട്ട് ഇളക്കി കൊടുക്കണം.

വേസ്റ്റ് ടാങ്കിന്റെ കുഴിയിലേക്കാണ് നമ്മൾ ഇത് ഒഴിച്ചു കൊടുക്കാൻ പോകുന്നത്. അതിനായി കിച്ചണിന്റെ പുറകിലായി ഒരു പൈപ്പ് ഉണ്ടാവും ഇത് തുറന്നു അതിലേക്ക് ഈ വെള്ളം ഒഴിച്ചുകൊടുക്കുക. കിച്ചണിന്റെ സിങ്കിലൂടെ ഈ പാനീയം ഒഴിച്ചാലും മതിയാകും. തുടർച്ചയായി മൂന്നോ നാലോ പ്രാവശ്യം ഇത് ചെയ്താൽ ഗുണകരമാകും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.