നമുക്ക് സാധാരണമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു പഴം കൂടിയാണിത്. ഇതിൽ വിറ്റാമിൻ സി, ആൻറി ഓക്സിഡന്റുകൾ, വിറ്റാമിൻ ബി, കരോട്ടിൻ, ഫ്ലവനോയിഡുകൾ തുടങ്ങിയവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പയെൻ എന്നാ എൻസൈമിന്റെ സാന്നിധ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിരിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് പപ്പായ. നാരുുകളാൽ സമ്പന്നമായ ഈ പഴം മലബന്ധം തടയുകയും ആരോഗ്യകരമായ ദഹന നാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ധമനികളിൽ അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിനെ തടയുന്നതിന് ഏറ്റവും ഉത്തമമാണ് പപ്പായ കഴിക്കുന്നത്. അമിതമായ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് ഹൃദയാഘാതം, രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെ നിരവധി ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നു.
ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിലനിർത്തുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമമായ ഒരു പഴം കൂടിയാണിത്. പപ്പായയിൽ വിറ്റാമിൻ ബി, സി, കെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിൻറെ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സന്ധിവാതത്തിന്റെ വേദനാജനകമായ ലക്ഷണങ്ങൾ കുറയ്ക്കുവാൻ സഹായകമാണ്.
വിവിധതരത്തിലുള്ള സന്ധിവേദനകളെ അകറ്റി നിർത്തുവാനും ആകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ചശക്തി വർദ്ധിപ്പിക്കുവാനും റെറ്റിനയിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ തടയുവാനും സഹായകമാണ്. കഠിനമായ ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾ സ്ഥിരമായി പപ്പായ കഴിക്കുന്നത് ഏറെ ഗുണകരമാണ്. ശരീരത്തിലെ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ധമനികളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പപ്പായയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.