അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു അത്യുഗ്രൻ വഴി…

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാർക്കിടയിലും മധ്യവയസ്കരിലും ഈ ആരോഗ്യപ്രശ്നം കണ്ടുവരുന്നു. ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞു കൂടുകയും അത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കുന്ന തരത്തിൽ ആകുമ്പോൾ പൊണ്ണത്തടി എന്ന് പറയുന്നു. മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എല്ലാ അവയവങ്ങളിലും പ്രതികൂലമായ ഫലം ഉണ്ടാക്കുന്നതിന് പൊണ്ണത്തടി കാരണമാകുന്നു.

ജീവിതശൈലി രോഗങ്ങൾ ആയ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാകുന്നു. വിട്ടുമാറാത്ത നേത്രരോഗങ്ങൾ, വൃക്ക രോഗങ്ങൾ, പക്ഷാഘാതം, കരൾ രോഗങ്ങൾ, സന്ധിവാതം തുടങ്ങിയവയെല്ലാം അമിതവണ്ണം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ്. അമിതവണ്ണം സന്ധികളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കുന്നു ഇത് മുട്ട് വേദനയ്ക്കും നടുവേദനയ്ക്കും കാരണമാകും.

ഉയർന്ന അളവിലുള്ള കൊളസ്ട്രോളും രക്തസമ്മർദ്ദവും ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നവയാണ് ഇതുമൂലം ഹൃദയത്തിൽ ബ്ലോക്കും അറ്റാക്കും ഉണ്ടാവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. പൊണ്ണത്തടി ചലനശേഷിയെ ബാധിക്കുകയും രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരികയും ചെയ്യുന്നു. ശരീരഭാരം വർദ്ധിക്കുന്നതുമൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ശാരീരിക അസ്വസ്ഥതകൾക്ക് പുറമെ അമിതവണ്ണം മാനസികമായി വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്.

രോഗാവസ്ഥയും മരണനിരക്കും കൂടുന്നതിന്റെ പ്രധാന കാരണവും അമിതഭാരം തന്നെ. ആരോഗ്യകരവും രോഗ രഹിതവുമായ ജീവിതം നയിക്കുവാൻ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടതുണ്ട് അതിനായി പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പിന്തുടരുക. ദിവസവും യോഗയും ധ്യാനവും എല്ലാം ചെയ്യുന്നതിലൂടെ മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കുവാൻ സാധിക്കും. അമിതവണ്ണം കുറച്ച് ശരീരഭാരം ആരോഗ്യകരമായ നിലനിർത്തുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ അറിയാം.