അമിതവണ്ണവും പൊണ്ണത്തടിയും കുറയ്ക്കാൻ ഇനി ജിമ്മിൽ പോകേണ്ട, ഈ ഭക്ഷണം ശീലമാക്കു…

പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ആരോഗ്യത്തിന് തന്നെ ഭീഷണിയാകുന്ന ഒരു പ്രശ്നം കൂടിയാണിത്. പ്രായഭേദമന്യേ ചെറുപ്പക്കാരും കുട്ടികളും മുതിർന്നവരും ഒരുപോലെ ബുദ്ധിമുട്ടുന്നു. മാറിക്കൊണ്ടിരിക്കുന്ന തെറ്റായ ജീവിത രീതിയാണ് ഇതിനുപിന്നിലെ പ്രധാന കാരണം. അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിസ്സാരമല്ല. അനാരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു.

ഹൃദയരോഗങ്ങൾ, പ്രമേഹം, അമിതമായ രക്തസമ്മർദ്ദം, കൊളസ്ട്രോൾ വർദ്ധനവ് എന്നിവയ്ക്കുള്ള അപകട സാധ്യത ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ സന്ധി രോഗം, പിത്തസഞ്ചി രോഗം, ഓസ്റ്റിയോ ആർത്രൈറ്റിസ്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയെല്ലാം ഇതിൻറെ മറ്റു ചില അപകടങ്ങളാണ്. അതിനാൽ അമിതവണ്ണം കുറയ്ക്കേണ്ടത് അത്യാവശ്യം തന്നെ. അമിതവണ്ണം ഉണ്ടാവാനുള്ള കാരണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമക്കുറവും പാരമ്പര്യവും ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളിൽ പെടുന്നു. ജീവിതരീതി ആരോഗ്യപ്രദമാക്കുന്നതിലൂടെ ഒരു പരിധിവരെ ഈ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ സാധിക്കും. ഉദാസീനമായ ജീവിതശൈലിയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ഫാസ്റ്റ് ഫുഡുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്സ് തുടങ്ങിയവ മിതമായ അളവിൽ മാത്രം ശീലമാക്കുക.

പഴങ്ങൾ, നട്സ്, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, മാംസം, പാൽ, മത്സ്യം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. കലോറി കുറഞ്ഞ പോഷക ഉള്ളടക്കമുള്ള ഭക്ഷണങ്ങളാണ് എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങൾ, കാർബണേറ്റ് പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. വിശപ്പകറ്റുന്നതിന് മാത്രമല്ല ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെ പ്രധാനമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.