മാങ്ങയുടെ പുളി കുറയ്ക്കാൻ ഒരു അടിപൊളി ഐഡിയ ഉണ്ട്, ആരും പറഞ്ഞു തരാത്ത ചില ടിപ്പുകൾ…

ദൈനംദിന ജീവിതത്തിൽ വളരെ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് വീഡിയോയിലൂടെ പറയുന്നത്. മാങ്ങയ്ക്ക് ഒരുപാട് പുളി കൂടി കഴിഞ്ഞാൽ അത് കറിയിൽ ഉപയോഗിക്കുവാൻ പറ്റില്ല. മാങ്ങയുടെ പുളി കുറയ്ക്കുന്നതിനായി അതിൽ ഉപ്പ് തിരുമ്പിയതിനു ശേഷം ചെറിയ ചൂടുള്ള വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക. പുളി മുഴുവനും വെള്ളത്തിലേക്ക് ഇറങ്ങാൻ ആയാണ് ഇങ്ങനെ ചെയ്യുന്നത്.

രാത്രി ഇങ്ങനെ ചെയ്തു വെച്ച് രാവിലെ അത് കറി വയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്. കുക്കറിൽ ചോറ് വയ്ക്കുമ്പോൾ ഒരുപാട് ഗ്യാസിൽ ലഭിക്കുവാൻ സാധിക്കും കുക്കറിൽ ആവശ്യത്തിനു വെള്ളം എടുത്തതിന് ശേഷം അതിലേക്ക് അരി കഴുകി ഇട്ടുകൊടുക്കുക. കുക്കറിൽ ഒരു വിസിൽ മാത്രം കൊടുക്കുക, അതിനുശേഷം ഫ്രെയിം ഓഫാക്കുക. അതിൻറെ എയർ ഒരു കത്തി ഉപയോഗിച്ച് എടുത്തു കളയുക.

എയർ കളഞ്ഞതിനുശേഷം ചോറ് വാർത്തെടുക്കുക. അതിലേക്ക് കുറച്ചു പച്ച വെള്ളം കൂടി ചേർത്ത് വാർത്തെടുക്കുകയാണെങ്കിൽ ചോറ് പരസ്പരം ഒട്ടാതെ തന്നെ കിട്ടും. കുക്കറിൽ വയ്ക്കുമ്പോൾ വേഗത്തിൽ തന്നെ ചോറ് ആവുകയും ഗ്യാസ് ലാഭിക്കുവാൻ സാധിക്കുകയും ചെയ്യുന്നു. ചായപാത്രം കഴുകുവാൻ എല്ലാവർക്കും വളരെ മടിയാണ്. എന്നാൽ അതിനായി പൊടിയുപ്പ് അല്ലെങ്കിൽ കല്ലുപ്പ് ഉപയോഗിക്കാവുന്നതാണ്.

സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ഉരയ്ക്കുന്നതിനേക്കാളും നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കും. ഉപ്പ് ഉപയോഗിച്ച് കൈകൊണ്ടുതന്നെ പാത്രം ഉരച്ചു വൃത്തിയാക്കാവുന്നതാണ്. അതിനകത്തെ കറയെല്ലാം പോയി വളരെ നീറ്റ് ആയി തന്നെ പാത്രം മാറും. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന പലരും അറിയാത്ത ഒരു കാര്യമാണ് അതിനകത്തെ നെറ്റ് ഇടയ്ക്കിടെ ക്ലീൻ ആകേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.