നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാർപ്പൽ ടണൽ സിൻഡ്രം. കൈകളിലെ മീഡിയം നാഡി ഞെരുങ്ങുന്നത് മൂലമുള്ള ഒരു പ്രശ്നമാണിത്. കൈയിലെ വിരലുകളിൽ ആണ് ഇത് അനുഭവപ്പെടുക. തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവയിൽ അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും ആണ് ഇതിൻറെ പ്രധാന ലക്ഷണം. ജീവിത രീതിയിലെ മാറ്റങ്ങളും തൊഴിൽ സാഹചര്യങ്ങളും സൃഷ്ടിച്ച ഒരു ആരോഗ്യപ്രശ്നമാണിത്.
കൂടുതൽ സമയം കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ ഈ പ്രശ്നം കണ്ടുവരുന്നു. വിരലുകളിൽ അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും ആണ് ഇതിൻറെ പ്രധാന ലക്ഷണം എന്നാൽ ഇതിനോടൊപ്പം തന്നെ കൈപ്പത്തിക്ക് അസഹ്യമായ വേദനയും അനുഭവപ്പെടുന്നു. ഇത് കൂടുതൽ ആകുന്നത് രാത്രികളിൽ ആണ്. ന്യൂസ് പേപ്പർ വായിക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോഴും എല്ലാം ഇത് കൂടാറുണ്ട് എന്നാൽ കൈ കുടയുമ്പോൾ ഈ ലക്ഷണങ്ങൾക്ക് താൽക്കാലികമായ ആശ്വാസം ലഭിക്കുന്നു.
ചെറുവിരൽ ഒഴികെയുള്ള കൈയിലെ മറ്റ് നാലു വിരലുകളിലേക്ക് ഉള്ള സംവേദനങ്ങളും പേശികളുടെ പ്രവർത്തനവും നിയന്ത്രിക്കുന്നത് മീഡിയൻ നാഡിയാണ്. കയ്യിലെ മണിബന്ധത്തിനടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെ ആണ് മീഡിയം നാഡി കൈപ്പത്തിയിൽ എത്തുന്നത്. ഈ സഞ്ചാര വഴിയിൽ എവിടെയെങ്കിലും ഇവ ഞെരുങ്ങുമ്പോഴാണ് കൈയിലെ അസ്വസ്ഥതകൾ കൂടുന്നത്.
രോഗം പുരോഗമിക്കുമ്പോൾ പേശികൾക്ക് ബലക്ഷയവും വിരലുകൾക്ക് ചലനശേഷി കുറവും ഉണ്ടാകുന്നു. പുരുഷന്മാരെക്കാൾ ഈ പ്രശ്നം കൂടുതലായി ഉണ്ടാകുന്നത് സ്ത്രീകളിലാണ്. ആർത്തവവിരാമം, തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം, വൃക്ക തകരാറുകൾ തുടങ്ങിയ പല കാരണങ്ങളാൽ ഈ രോഗാവസ്ഥ ഉണ്ടാകുന്നു. അമിതവണ്ണം ഉള്ളവരിൽ ഇത് ഉണ്ടാവുന്നതിനുള്ള സാഹചര്യം കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.