To remove fluid and relieve body pain : ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവർക്കും അതുപോലെ നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ശരീരത്തിൽ കാലുകളിലും കൈകളിലും എല്ലാം നീര് വയ്ക്കുന്നത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടാകും. നീരിന്റെ കൂടെ ചിലപ്പോൾ വേദനയും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ പലതരത്തിലുള്ള മരുന്നുകളും അതിനുവേണ്ടി കഴിക്കും ചിലപ്പോൾ കുറച്ച് സമയം റസ്റ്റ് ചെയ്യുമ്പോൾ ഇതെല്ലാം പോവുകയും ചെയ്യും.
എന്നാൽ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നവർക്ക് വളരെ നാച്ചുറൽ ആയി തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹെൽത്ത് ഡ്രിങ്കിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. കുറച്ച് മുരിങ്ങ ഇലയും കുറച്ച് കറിവേപ്പിലയും മൂന്നോ നാലോ വെളുത്തുള്ളിയും. ഇത്ര മാത്രമേ ഈ ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുവാൻ ആവശ്യമുള്ളൂ.
ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് മുരിങ്ങയില ഇട്ടുകൊടുക്കുക കറിവേപ്പില ഇട്ടുകൊടുക്കുക വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക ശേഷം രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. രണ്ട് ഗ്ലാസ് വെള്ളം ഒന്നര ഗ്ലാസ് വെള്ളത്തിലേക്ക് മാറി വരുമ്പോൾ അതൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കുക. ഇതാണ് കഴിക്കേണ്ട ഹെൽത്ത് ഡ്രിങ്ക്.
ഇത് കുടിക്കേണ്ടത് രാവിലെ വെറും വയറ്റിൽ ചെറിയ ചൂടോടുകൂടി വേണം കുടിക്കുവാൻ. രാവിലെ തയ്യാറാക്കുവാൻ ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപായി കുടിച്ചാലും മതി. ക്ഷീണം അകറ്റാനും ശരീരത്തിൽ നീതി വയ്ക്കുന്നത് ഒഴിവാക്കുവാനും ദഹനപ്രക്രിയ എളുപ്പമാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും എല്ലാം ഇത് വളരെയധികം സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
2 thoughts on “ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീരിനെ അകറ്റാൻ ആ വീട്ടിൽ ഉണ്ടാക്കാം അത്ഭുതമരുന്ന്. | To remove fluid and relieve body pain”