എല്ലാ വീട്ടമ്മമാർക്കും തീർച്ചയായും ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറേ ദിവസം ഉപയോഗിച്ചു കഴിയുമ്പോൾ കത്രികയുടെ മൂർച്ച കുറയുന്നത് സ്വാഭാവികമാണ്. കത്രികയ്ക്ക് മൂർച്ച കൂട്ടുന്ന നിരവധി ടിപ്പുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണിക്കുന്നത്. ഒരു മൊട്ടുസൂചി എടുത്ത് കത്രികയുടെ നടുഭാഗത്തായി വെച്ചുകൊടുക്കുക.
താഴെ മുതൽ മുകൾ വരെ ഉരച്ചു കൊടുക്കണം. കുറച്ചു പ്രാവശ്യം ഇതുപോലെ ചെയ്യുമ്പോഴേക്കും കത്രിക നല്ലവണ്ണം മൂർച്ചയായി കിട്ടും. തുണി മുറിക്കാൻ ഉപയോഗിക്കുന്ന കത്രിക മറ്റു വസ്തുക്കൾ മുറിക്കാനായി ഉപയോഗിക്കരുത് അങ്ങനെ ചെയ്യുമ്പോഴാണ് അതിൻറെ മൂർച്ച നഷ്ടമാവുക. എല്ലാ വീടുകളിലും ഉണ്ടാകുന്ന ഒരു വസ്തുവാണ് കർപ്പൂരം. വീട്ടിലേക്ക് പോസിറ്റീവ് ഊർജ്ജം കൊണ്ടുവരാൻ ഈ പദാർത്ഥത്തിന് സാധിക്കും.
ഒരു ബൗളിലേക്ക് മൂന്ന് കൽപ്പൂരം പൊടിച്ചിടുക, എനിക്ക് കുറച്ചു കോൾഗേറ്റ്ൻറെ പേസ്റ്റ് കൂടി ചേർത്തു കൊടുക്കണം. അവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം സ്ഥിരമായി പല്ലികളെയും പാറ്റകളെയും കാണുന്ന ഭാഗങ്ങളിൽ അവ ഒന്ന് തൊട്ടു കൊടുക്കുക. കർപ്പൂരത്തിന് നിരവധി ഗുണങ്ങൾ ഉണ്ട്, ഒരു ടിഷ്യൂ പേപ്പറിലേക്ക് രണ്ട് കർപ്പൂര ഗുളികകൾ പൊടിച്ചു കൊടുക്കുക.
ആ പേപ്പർ നല്ലവണ്ണം പൊതിഞ്ഞതിനു ശേഷം ഒരു റബർബാൻഡ് ടൈറ്റ് ആക്കി വയ്ക്കുക. ഒരു ചെറിയ പിൻ ഉപയോഗിച്ച് ചെറിയ ഹോളുകൾ ഉണ്ടാക്കുക. നമ്മൾ കിടക്കുന്നതിന്റെ പില്ലോയുടെ അടിയിലായി ഇത് വെച്ച് കൊടുത്താൽ റൂമിനകത്ത് പോസിറ്റീവ് ഊർജം ഉണ്ടാകുന്നതിനും പല്ലി പാറ്റകൾ എന്നിവയെ അകറ്റുന്നതിനും സഹായകമാകും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.